Saturday, October 3, 2009

രോഗം


--------------------------



ഞാന്‍ ഒരു രോഗി.
മനസ്സിന്‍റെ ആഴങ്ങളില്‍
വേരൂന്നിയ ആദര്‍ശങ്ങളെ
വ്യഭിചാര ശാലകളില്‍
ലേലം ചെയ്യാതെ മുറുകെ പിടിച്ചവന്‍..
സ്വപ്‌നങ്ങള്‍ ചുമച്ചു തുപ്പിയ
നാറുന്ന കഫക്കട്ടയെ
കടിച്ചു വലിക്കുന്ന ഉറുമ്പുകളായി
സഹയാത്രികര്‍.
കുഷ്ഠം അറുത്തു തിന്നു
വിധിക്കായ്‌ ഉചിഷ്ട്ടമാക്കിയ വിരലുകള്‍.
പൊയ് മുഖമാക്കി
പാതി വെന്ത ഹൃദയവും .
കാലം സമ്മാനിച്ച
മുള്‍ കിരീടത്തിന്‍ മുനകളില്‍
നിന്ന് ഒറ്റിവീഴുന്ന
ചല രക്തങ്ങള്‍
രേതസ്സുകളായി വീണ്ടും
ജീവിതത്തിന്‍റെ അഴുകിയ
ഗര്‍ഭ പാത്രത്തിലേക്ക്.
എല്ലാം ഭൂത കാലം അടിച്ചേല്‍പ്പിച്ച
കരിഞ്ഞ പച്ച മാംസത്തിന്റെ
ഗന്ധത്താല്‍ മനം പുരട്ടുന്ന ഓര്‍മ്മകള്‍.
ആത്മ പീഡന സംതൃപ്തിയില്‍
രതിമൂര്‍ച്ച മറന്ന നാളുകള്‍
കാലത്തിന്റെ കനല്‍ ക്കാറ്റെട്ടു
തഴമ്പിച്ച മനസ്സുമിപ്പോള്‍
ദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു .
ഇനി തുടരാന്‍ വയ്യ !
ആരോ പറഞ്ഞറിഞ്ഞു ,
ഈ രോഗത്തിനോരെ
മരുന്നേയുള്ളുവെന്നു ,
എല്ലാം തുടര്‍ന്ന ജീവനൊരു മോചനം..
അകലെ,
കിഴുക്കാം തൂക്കായ
ചക്രവാളങ്ങളില്‍ ,
ഋതുക്കള്‍ തീര്‍ത്ത അലകളില്‍
സ്വതന്ത്രമായി മേയാന്‍ വിടാം..
ആത്മാവിന്‍റെ അകലുന്ന
ചിറകടിയൊച്ചകള്‍
എന്‍റെ വിധിയോടുള്ള
എന്‍റെ യാത്രാ മൊഴിയാകട്ടെ.


------------------------------

3 comments:

  1. നഷ്ട്ട സ്വപ്‌നങ്ങള്‍!
    അവസാനം നിരാശയാണ് കിട്ടിയത്.
    എന്തോ,
    ഇപ്പോള്‍ എന്റെ രോഗവും മാറി കേട്ടോ!
    കത്തിക്കപെടാത്ത വിളക്കുകളെ കുറിച്ച് ഞാനിനി കേഴുകയേയില്ല!
    സ്നേഹത്തോടെ, മുനീര്‍.

    ReplyDelete
  2. കാലത്തിന്റെ കനല്‍ ക്കാറ്റെട്ടു
    തഴമ്പിച്ച മനസ്സുമിപ്പോള്‍
    ദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു ... athe..manushyarellaam vidhi rogam baadhichavaraanu... maranam vare..

    ReplyDelete
  3. കാലം സമ്മാനിച്ച
    മുള്‍ കിരീടത്തിന്‍ മുനകളില്‍
    നിന്ന് ഒറ്റിവീഴുന്ന
    ചല രക്തങ്ങള്‍
    രേതസ്സുകളായി വീണ്ടും
    ജീവിതത്തിന്‍റെ അഴുകിയ
    ഗര്‍ഭ പാത്രത്തിലേക്ക്..
    vaakkukalile theevratha ishttappettu..asamsakal..

    ReplyDelete