Tuesday, June 29, 2010

കലി ഉണരും കാലം.


-----------------------

സ്വപ്നങ്ങളില്‍
നിദ്ര നരക്കുന്നത്
കലി ഉണരും കാലത്താണ്.

കെട്ട സ്വപ്‌നങ്ങള്‍
ഏതു കാലത്തിന്റെ
തെറ്റാണ്?

തര്‍പ്പണം ചെയ്ത
ചിന്തകളില്‍
കാക്കകള്‍ കൂട്ടമായ്‌
പിതൃക്കളെ കൊത്തി തിന്നുന്നു.

ഒരു സ്ഥിതി സമത്വത്തിന്‍
സിദ്ധാന്ത ഭൂതം
കന്യാ മറിയത്തെ
വൈരുദ്ധ്യാത്മകമായി
ഭോഗിക്കുന്നു.

അടുത്ത പുത്രന്റെ
ബലി തേടി
പിശാചു
കുരിശു ചുമന്നു
കരയുന്നു.

കാശിയിലെ വേശ്യകളെ
പ്രാപിച്ച
ബുദ്ധന്റെ ചിരിയില്‍
അനേകം അണുനാദം
പുകയെടുക്കുന്നു.

വിശുദ്ധ പോരിലെ
കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
കുനിഞ്ഞിരുന്ന്,
അന്ത്യ പ്രവാചകന്‍
പുതിയ വചനങ്ങള്‍
കുറിക്കുന്നു.

ശ്രുതികളും, സ്മൃതികളും
വാള്‍മുന ഒഴുക്കിയ
ചോരച്ചാലില്‍ മുങ്ങി
''നേതി,നേതി' മുഴക്കുന്നു.

നേരിന്‍റെ
കാഷായ വസ്ത്രങ്ങള്‍
വേശ്യയുടെ മാറ്റതുണികളായ്‌
ഉപേക്ഷിക്കപെടുന്നു.

ന്യായവിധിയുടെ കല്‍തുറങ്കില്‍,
ഒരു വൃദ്ധ ന്യായാധിപന്‍
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു പഴകിയ
പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
കൊലക്കളത്തിലെ
അവസാന ജഡവും
പുതക്കപെടുന്നു.

ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!

(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)

ഇതു ഇന്നിന്‍റെ ബലിദാനം.

നേരിന്‍റെ നാഴികമണി
ഇടറും നേരം,
കലണ്ടറിന്‍ കരിവണ്ടുകള്‍
വീണടിയും സമയം,
ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു.

മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?

----------------------------

23 comments:

  1. വാക്കുകള്‍ക്കു നല്ല മൂര്‍ച്ച
    :-)

    ReplyDelete
  2. തെറ്റിലെ ശരി,
    ശരിയിലെ തെറ്റ്.
    കാലമെന്ന ശരി ,
    കാലമെന്ന തെറ്റ്.

    ഇതാണ് ശരി

    ReplyDelete
  3. നാം കാണുന്ന ശരികേടുകളെ നോക്കി ക്ഷോഭിക്കുമ്പോൾ ….
    ആണത്തമുള്ള വരികൾ.
    എങ്കിലും; ……..

    ReplyDelete
  4. കെട്ട കാലത്തെ ചില ദു:സ്വപ്‌നങ്ങള്‍...
    കാണാതെ പോയതും.,
    കാണാനിരുന്നതും.,
    കണ്ടു മടുത്തതും..
    മനസ്സാകെ മുറിഞ്ഞ്‌,
    ചോര കിനിഞ്ഞ്‌...
    നിലക്കാതെ.. വേദനിച്..



    വരികളിളുടെ സഞ്ചരിച്ചതിനു,
    അസ്വസ്ഥത പങ്കിട്ടെടുതത്തിനു..,
    ഏവര്‍ക്കും നന്ദി..

    ഹൃദയപൂര്‍വ്വം...

    ReplyDelete
  5. കാലമാണ് ശരി ...
    തെറ്റ് തന്നെ കാലവും

    കവിത ഗംഭിരം

    ReplyDelete
  6. ശരികേടുകളെ നോക്കി കൊഞ്ഞനം കുത്തുന്നവര്‍, കാലമെന്ന ശരിയുടെ ഞാനെന്ന വലിയ ശരി....
    കൊള്ളാം നന്നായിരിക്കുന്നു ചിന്തകള്‍

    ReplyDelete
  7. നന്ദി.., ഇക്ബാല്‍, ജയരാജ്...

    ReplyDelete
  8. ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
    ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു.

    ReplyDelete
  9. നമുക്കു ഊറ്റം കൊള്ളാം
    തെറ്റും ശരിയും പറഞ്ഞു തര്‍ക്കിക്കാം
    ഒരു വന്മരം വീണത്‌
    ഒടുവിലെത്തെ വെട്ടുകാരന്റെ
    അവസാനത്തെ വെട്ടുകൊണ്ടാന്നെന്നു
    പറയുന്ന മനുഷ്യര്‍കൊപ്പം
    നിന്ന് നമുക്കു ഊറ്റം കൊള്ളാം...!
    "വിശുദ്ധ പോരിലെ
    കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
    കുനിഞ്ഞിരുന്ന്,
    അന്ത്യ പ്രവാചകന്‍
    പുതിയ വചനങ്ങള്‍
    കുറിക്കുന്നു"
    കൊള്ളാം!
    ഒരുപാടിശ്ട്ടമായി.

    ReplyDelete
  10. @മുറിവുകളുടെ വസന്തം,
    @Muneerinny- ഇരുമ്പുഴി ============



    ''നാമിന്നു
    ഏതു തെറ്റിലെ
    വലിയ ശരിയാണ്?''


    നദി..... കൂടെ ചിന്തിച്ചതിനു......... ;)

    ReplyDelete
  11. ഞാനിന്നു
    ഏതു തെറ്റിലെ
    വലിയ ശരിയാണ്?!!..... :)like it dear.....

    ReplyDelete
  12. ''നേരിന്‍റെ
    കാഷായ വസ്ത്രങ്ങള്‍
    വേശ്യയുടെ മാറ്റതുണികളായ്‌
    ഉപേക്ഷിക്കപെടുന്നു''


    goood!

    ReplyDelete
  13. നേരിന്‍റെ നാഴികമണി
    ഇടറും നേരം,
    കലണ്ടറിന്‍ കരിവണ്ടുകള്‍
    വീണടിയും സമയം,
    ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
    ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു...



    balachandhran chullikkadineyum, kadammanittayeyum orthu pokunna chinthakal...kollaaam manu... keepitup....

    ReplyDelete
  14. കെട്ട സ്വപ്‌നങ്ങള്‍
    ഏതു കാലത്തിന്റെ
    തെറ്റാണ്?

    ReplyDelete
  15. 'വിശുദ്ധ പോരിലെ
    കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
    കുനിഞ്ഞിരുന്ന്,
    അന്ത്യ പ്രവാചകന്‍
    പുതിയ വചനങ്ങള്‍
    കുറിക്കുന്നു.'
    very good!

    ReplyDelete
  16. നേരിന്‍റെ
    കാഷായ വസ്ത്രങ്ങള്‍
    വേശ്യയുടെ മാറ്റതുണികളായ്‌
    ഉപേക്ഷിക്കപെടുന്നു...

    really.!

    ReplyDelete
  17. കെട്ട സ്വപ്‌നങ്ങള്‍
    ഏതു കാലത്തിന്റെ
    തെറ്റാണ്?

    ReplyDelete
  18. (Of the tree of the knowledge of good and evil, you shall not eat of it: for in the day that you eat thereof you shall surely die.)=
    Genesis 2:17

    ReplyDelete
  19. ഒരു പഴകിയ
    പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
    കൊലക്കളത്തിലെ
    അവസാന ജഡവും
    പുതക്കപെടുന്നു.

    ReplyDelete
  20. സഹയാത്രികര്‍ക്ക് നന്ദി
    ....വായനക്ക്...അഭിപ്രായങ്ങള്‍ക്ക്.....വിമര്‍ശനങ്ങള്‍ക്ക്....സ്നേഹങ്ങള്‍ക്ക്‌....

    നന്ദി..


    ഹൃദയപൂര്‍വ്വം....
    മനു..

    ReplyDelete
  21. ningal ente fd aayathil abhimanam thonunnu.....aashamsakal....

    ReplyDelete