Saturday, March 2, 2013

ആര് പറയുന്നു നമ്മില്‍ നമ്മളിലെന്നു ..?



--------------------------------------------------------------


ആര് പറയുന്നു നമ്മില്‍ രാഷ്ട്രീയ സമവായമില്ലെന്നു?
ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ??
ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ 
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ???

നാമെന്നും ഒരുമയുടെ നനഞ്ഞൊരേ തൂവല്‍ പക്ഷികള്‍..
നമ്മിലെന്നും ജനാധിപത്യത്തിന്റെ വിജ്രുംഭിത നേടും തൂണുകള്‍ -
നീതി..
നിയമം..
വോട്ടു..
അധികാരം.
കരുണ..
ദയ..
സ്ത്രീ സമത്വം..
മനുഷ്യ മഹാ അവകാശ പോര്‍ വിളികള്‍!

ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ?
നാമെന്നും ഒരേ മനം..
ഒരേ ജാതി..
ഒരേ മതം..
ഒരേ വര്‍ഗ്ഗം..
ഒരേ സഭ.. ഒരേ ഗാന്ധി പുത്രര്‍..
ഒരേ ആര്‍ഷ സംഘം..
ഒരേ മനസ്സുകളില്‍
ദേശീയതയുടെ ഭോഗ മൂര്‍ച്ച..
മനം പാറ പോലെ കഠിനം;
വാക്കുകള്‍ക്കു പോരാളിയുടെ വീറു;
സ്വപ്നങ്ങള്‍ക്ക് ,
ഖജുരാഹോ ചിത്രങ്ങളിലെ കാമ കരുത്ത് ;
എല്ലുറക്കാത്ത ഇളം മേനിയില്‍
പങ്കിടുന്ന മത മൈത്രി സംഗമം ..

..പള്ളി
സഭ
അമ്പലം
കോടതി..
നിയമം..
വേദം..
പുരോഹിതന്‍..
ന്യായാധിപന്,,
പോലീസ്..
മന്ത്രി-
പരീശന്‍-
പത്ര ധര്മജര്‍
സൈന്യം
ബലി
പട്ടിണി
രോഗം
വിശപ്പ്‌
മരണം
നീതി തൂക്കുന്ന കനക ത്രാസ്സുകള്‍!

ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ??
സൂര്യനെല്ലി,
വിതുര,
കവിയൂര്‍,
അഭയ,
പറവൂര്‍..!
സ്ഥലനാമങ്ങളുടെ വെറും വാക്കുകള്‍ ..
കേട്ട കാലത്തിന്റെ മായ കാഴ്ചകള്‍..

ആര് പറയുന്നു നമ്മില്‍ രാഷ്ട്രീയ സമവായമില്ലെന്നു??
ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ??
ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ??


----------------------------------------------------------------



(ഒരു പിന്‍ കുറിപ്പ്:-

ചത്ത മനസ്സിന്റെ
ജ്വരമൂര്ച്ചയില്‍
വാക്കുകള്‍ പുലമ്പും നേരം,
ത്രാസ്സെറിഞ്ഞ്,
ചേല ചുറ്റിയോടുന്ന
നീതി ദേവതയെ
ഇന്നലെയും കണ്ടു..

"യതോ ധര്മസ്തതോ ജയ:)

~~~~~~~~~~~~~~~~~~~~~~~~~~

9 comments:

  1. ഒരു പിന്‍ കുറിപ്പ്:-

    ചത്ത മനസ്സിന്റെ
    ജ്വരമൂര്ച്ചയില്‍
    വാക്കുകള്‍ പുലമ്പും നേരം,
    ത്രാസ്സെറിഞ്ഞ്,
    ചേല ചുറ്റിയോടുന്ന
    നീതി ദേവതയെ
    ഇന്നലെയും കണ്ടു..

    "യതോ ധര്മസ്തതോ ജയ:

    ReplyDelete
  2. ജ്വരമൂര്ച്ചയില്‍
    വാക്കുകള്‍ പുലമ്പും നേരം,
    ത്രാസ്സെറിഞ്ഞ്,
    ചേല ചുറ്റിയോടുന്ന
    നീതി ദേവതയെ
    ഇന്നലെയും കണ്ടു..
    "യതോ ധര്മസ്തതോ ജയ:
    നന്നായിട്ടുണ്ട്....

    ReplyDelete
  3. ആരും പറയാതെ ഒന്നറിയാം നമ്മളിൽ ഇന്ന് വെറും നമ്മളേ ഒള്ളൂ എന്ന്

    ReplyDelete

  4. ..പള്ളി
    സഭ
    അമ്പലം
    കോടതി..
    നിയമം..
    വേദം..
    പുരോഹിതന്‍..
    ന്യായാധിപന്,,
    പോലീസ്..
    മന്ത്രി-
    പരീശന്‍-
    പത്ര ധര്മജര്‍
    സൈന്യം
    ബലി
    പട്ടിണി
    രോഗം
    വിശപ്പ്‌
    മരണം
    നീതി തൂക്കുന്ന കനക ത്രാസ്സുകള്‍!

    ReplyDelete


  5. യതോ ധര്മസ്തതോ ജയ:

    ReplyDelete

  6. ആര് പറയുന്നു നമ്മില്‍ മാനാപമാനങ്ങളുടെ
    വ്സ്ത്രാക്ഷേപങ്ങളുണ്ടെന്നു ?
    സൂര്യനെല്ലി,
    വിതുര,
    കവിയൂര്‍,
    അഭയ,
    പറവൂര്‍..!
    സ്ഥലനാമങ്ങളുടെ വെറും വാക്കുകള്‍ ..
    കേട്ട കാലത്തിന്റെ മായ കാഴ്ചകള്‍..!

    ReplyDelete

  7. ആര് പറയുന്നു നമ്മില്‍ മത സൌഹാര്‍ദ മന്ത്രണമില്ലെന്നു ?
    ഒരേ മനസ്സുകളില്‍
    ദേശീയതയുടെ ഭോഗ മൂര്‍ച്ച..
    മനം പാറ പോലെ കഠിനം;
    വാക്കുകള്‍ക്കു പോരാളിയുടെ വീറു;
    സ്വപ്നങ്ങള്‍ക്ക് ,
    ഖജുരാഹോ ചിത്രങ്ങളിലെ കാമ കരുത്ത് ;
    എല്ലുറക്കാത്ത ഇളം മേനിയില്‍
    പങ്കിടുന്ന മത മൈത്രി സംഗമം .!

    Sharp words..truely...

    ReplyDelete
  8. Samakaalika Prasakthamaaya kavitha..

    ReplyDelete
  9. വായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..

    ഹൃദയ പൂര്‍വ്വം ..

    ReplyDelete