Tuesday, March 5, 2013

ഋതു ഭേദങ്ങളില്‍ നാം..

--------------------------------------------------
ഒരു രാത്രിമഴയില്‍ പെയ്ത
കവിതയില്‍ നാമുണ്ടായിരുന്നു..
നോവിന്‍റെ ഒരേ ഹൃദയം പങ്കിട്ട്
ചിതറുന്ന തുള്ളികളില്‍
മിഴികളൂന്നി,
നീളുന്ന മഴച്ചാലുകളില്‍
വിരലുകളോടിച്ച്,
ഒരേ വരികളില്‍
പരസ്പരം തേടി.,
വാക്കുകള്‍ക്കുള്ളില്‍
ആഴങ്ങളില്‍
ഒരായിരമര്‍ത്ഥങ്ങളായ് നുറുങ്ങി,
സ്വപ്‌നങ്ങള്‍ താണിറങ്ങുന്ന
യാമങ്ങളില്‍ മറ്റൊരു മിന്നലായി
കാറ്റായി,
ഇടിയായി,
അരിച്ചിറങ്ങുന്ന പ്രണയമായി .,
നിന്നെ ഞാനാക്കുന്ന
മറ്റൊരു മഴയായി ..
നമ്മിലൂറുന്ന കവിതയായ് ...

വര്‍ണ്ണങ്ങള്‍ പൂക്കള്‍
വിരിച്ച വസന്തത്തില്‍
നീയുണ്ടായിരുന്നു,
കത്തുന്ന നിറങ്ങളില്‍
പൂക്കള്‍ ചുവന്ന പാതകളില്‍
മെയ്‌ മാസം
നിറഞ്ഞു,
പനിനീര്‍ തുടുത്ത
പ്രണയ മഞ്ചം വിരിച്ച് ,
കാട്ടു കദംബങ്ങള്‍ പോലെ..;
പടര്‍ന്ന കൊമ്പുകളില്‍
പാടുന്ന കുയിലിന്‍ പാട്ടിലെ
പ്രകൃതിതന്നീണമായ് നീ ;
ഏതു കാറ്റത്തും വീഴാതെ
എന്നിലേയ്ക്ക് വള്ളിയായ്
പടര്‍ന്ന് ...

വെയില്‍ പൂക്കുന്ന വേനലില്‍
ഞാനുണ്ടായിരുന്നു,
മൊട്ടായ് പിറന്ന്
ഗുല്‍മോഹറില്‍ വിരിഞ്ഞ് ,
പൂവരശില്‍ ചിരിച്ച്
വെയില്‍ നാളങ്ങളില്‍ പൊള്ളി ,
വേനല്‍ മഴതുള്ളിയെ
ഹൃത്തിലുരുക്കി ചേര്‍ത്ത്,
കരിയിലച്ചീന്തുകളില്‍
കണ്ണീര്‍ തൂവി,
കാലത്തിന്‍റെ ഒടുങ്ങാത്ത ദാഹത്തില്‍
വേനലിന്റെ അനാദിയാം
വസന്തമായി
ഞാന്‍..

ശൈത്യം പുതച്ച
ഡിസംബറില്‍ നീയൊരു ഹിമപാതം..
സ്വപ്നക്കുളിരില്‍-
നാം ശിലപോലെ ;
മനവും
തനുവുമൊരേ കുളിരിലുറഞ്ഞ് .. ;
നമ്മിലെ സിരകളിലൊരു ഗംഗ-
തീരമില്ലാതെ,
ഓളമില്ലാതെ,
ഒഴുക്കില്ലാതെ,
സര്‍വ്വം സ്തംഭിച്ച
ഡിസംബര്‍..
കാലം നിശ്ചലം ,
നമ്മിലെ നമ്മള്‍ മാത്രം
ഒരേ കവിതയില്‍
ഒരേ വരിയില്‍
ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
ഇരവും, പകലും,
ചക്രവാളങ്ങളില്‍
ചാലിച്ച നമ്മുടെ
കുളിരലിഞ്ഞ സന്ധ്യ..

തിരയില്‍ മറഞ്ഞും
തീരത്തുണര്‍ന്നും
നമ്മിലൂടെ
ഋതുക്കളുടെ
ജൈത്രയാത്ര !
മഴയില്‍,
വേനലില്‍, വസന്തത്തില്‍,
ശൈത്യ കാലങ്ങളില്‍,
ഒന്നൊന്നിനെ
മറവിയാക്കുന്ന നാം,
നീയെന്നിലെ രാവുകള്‍,.
ഞാന്‍ നിന്നിലെ
പകലുകള്‍,
ഇഴപിരിയാതെ
നമ്മുടെ സംഗീതവും !
വസന്തം വേനലിനെ
പകുത്ത് ,
വര്ഷം ശൈത്യത്തെ
നനച്ച് ,
ഗ്രീഷ്മം ഹേമന്തത്തെ
പുണര്‍ന്ന്
മഴ താളങ്ങളില്‍,
കുളിര് പുതയ്ക്കുന്ന ഓര്‍മകളില്‍,
പ്രണയം
ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
ഏത് ..,
ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
പൊതിഞ്ഞെടുത്തത്?
പ്രപഞ്ചത്തിന്‍റെ
ഏതണുവിലാണ്
നമ്മുടെ പ്രണയം
തുടിക്കാത്തത് ?
ഘടികാരസൂചിയില്‍
കാലം കുതിക്കുമ്പോഴും
ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
മഞ്ഞില്‍ മൂടി കിടപ്പു നാം ?

കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
അയക്കുമ്പോള്‍,
ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
ജന്മാന്തരങ്ങളില്‍,
പൂവായും, പൂമ്പാറ്റയായും
മണ്ണായും ,വിണ്ണായും-
നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !
ഇനിയീ രാവില്‍ ,
നിലാവില്‍
നിനവുകളില്ലാത്ത ലോകത്ത്
നാമുറങ്ങുമ്പോള്‍ ,
നമ്മുടെ കുഴിമാടത്തിനു മീതെ 

ആരാണ് അവസാന
പുഷ്പ ചക്രം വെക്കുന്നത്??

-------------------------------------------------------


*** (ജിലുവും, www.
angelasthoughtss.blogspot.com ഞാനും ചേര്‍ന്നെഴുതിയ രണ്ടാമത്തെ കവിത ... )
 

23 comments:

 1. ഒരേ വരിയില്‍
  ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
  ഇരവും, പകലും,
  ചക്രവാളങ്ങളില്‍
  ചാലിച്ച നമ്മുടെ
  കുളിരലിഞ്ഞ സന്ധ്യ.''

  ചിന്തകളുടെ സംഗമം ..! സൊ റൊമാന്റിക്‌ ;വളരെ നന്നായിരിക്കുന്നു...

  ReplyDelete
 2. തിരയില്‍ മറഞ്ഞും
  തീരത്തുണര്‍ന്നും
  നന്നായിരിക്കുന്നു ഈ
  ഋതുക്കളുടെ
  ജൈത്രയാത്ര !
  ഇത് വായിച്ചുകൊതിച്ചാവണം ഋതുക്കള്‍ തമ്മില്‍ തമ്മില്‍ എത്തിനോക്കാന്‍ തുടങ്ങിയത്...;)

  ReplyDelete
 3. Nannayittnd.... Eniyum eniyum ezhuthu....

  ReplyDelete
 4. Nannayittnd.... Eniyum eniyum ezhuthu....

  ReplyDelete
 5. Nannayittnd.... Eniyum eniyum ezhuthu....

  ReplyDelete
 6. പ്രണയം
  ഇറ്റി ചുവപ്പിച്ച ഫെബ്രുവരി സന്ധ്യകളില്‍..
  വാക മരം പൊഴിക്കുന്ന പുഷ്പ വര്‍ഷങ്ങളില്‍,
  ഏത് ..,
  ഏതു ഋതുക്കളിലെക്കാണ് നാം നമ്മെ
  പൊതിഞ്ഞെടുത്തത്?

  Rithukkalil nammal pranayikkapedukayumaakaam..
  Nalla varikal.... Aashamsakal

  ReplyDelete
 7. തിരയില്‍ മറഞ്ഞും
  തീരത്തുണര്‍ന്നും
  നമ്മിലൂടെ
  ഋതുക്കളുടെ
  ജൈത്രയാത്ര ..

  A zen touching poem.. :) best wishes friend..

  ReplyDelete
 8. വളരെ ഇഷ്ടമായി.
  കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാഞ്ഞതെന്താ..?

  ശുഭാശംസകൾ....

  ReplyDelete
 9. ഋതുക്കളുടെ
  ജൈത്രയാത്ര!!... മനോഹമായിരിക്കുന്നു ഈ കവിത.

  അഭിനന്ദനങ്ങള്‍

  ReplyDelete

 10. വസന്തം വേനലിനെ
  പകുത്ത് ,
  വര്ഷം ശൈത്യത്തെ
  നനച്ച് ,
  ഗ്രീഷ്മം ഹേമന്തത്തെ
  പുണര്‍ന്ന്
  ഋതു ഭേദങ്ങളില്‍ നാം..!
  How lovely...!

  ReplyDelete

 11. ഒരേ കവിതയില്‍
  ഒരേ വരിയില്‍
  ഒഴുകുകയാണ് ഋതുവേഗങ്ങളില്‍ ..
  ഇരവും, പകലും,
  ചക്രവാളങ്ങളില്‍
  ചാലിച്ച നമ്മുടെ
  കുളിരലിഞ്ഞ സന്ധ്യ.. മനോഹമായിരിക്കുന്നു ഈ കവിത.

  അഭിനന്ദനങ്ങള്‍..

  ReplyDelete

 12. ഏത് ..,;
  ഏതു ഋതുക്കളിലെക്കാണ്
  നാം നമ്മെ
  പൊതിഞ്ഞെടുത്തത്..!

  OH.. LOVE.. LOVE... LOVE...

  Soo nice..

  ReplyDelete
 13. നല്ല വരികള്‍ ..ഒരു പുഴയുടെ ഒഴുകല്‍പോലെ

  ReplyDelete
 14. കോര്‍ത്ത കൈ വിരല്‍ തുമ്പുകള്‍ കാലം
  അയക്കുമ്പോള്‍,
  ഓര്‍മ്മകളില്ലാതെ നമുക്ക് മറയാം..
  ജന്മാന്തരങ്ങളില്‍,
  പൂവായും, പൂമ്പാറ്റയായും
  മണ്ണായും ,വിണ്ണായും-
  നാം ഋതുഭേദങ്ങളില്‍ നിറഞ്ഞവര്‍ !.......


  so romantic...

  ReplyDelete
 15. @Arya.,

  @പ്രയാണ്‍

  @Divya.M,

  @Harsha . G.k,

  @സൗഗന്ധികം

  @ഒരു മഞ്ഞു തുള്ളിയില്‍ ...,

  @Mubi

  @Angel...,

  @sudhasatheeshT,

  @Arifa Beegam. ,
  @ആറങ്ങോട്ടുകര മുഹമ്മദ്‌

  @Reshma,


  വായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..

  ഹൃദയ പൂര്‍വ്വം ..
  --

  ReplyDelete
 16. നല്ല വരികൾ നന്നായി എഴുതി
  ആശംസകൾ

  ReplyDelete
 17. പ്രപഞ്ചത്തിന്‍റെ
  ഏതണുവിലാണ്
  നമ്മുടെ പ്രണയം
  തുടിക്കാത്തത് ?
  ഘടികാരസൂചിയില്‍
  കാലം കുതിക്കുമ്പോഴും
  ഇന്നേതു ചിന്തതന്‍ താഴ്വരയില്‍
  മഞ്ഞില്‍ മൂടി കിടപ്പു നാം ?


  മനുവിന്റെ കവിതകള്‍ എന്നും നെഞ്ചോടു ചേര്‍ക്കുന്നു...

  ReplyDelete
 18. നന്നായിട്ടുണ്ട്... :)

  ReplyDelete
 19. മനോഹരം ഈ ഋതുഭേദങ്ങള്‍...................................

  ReplyDelete
  Replies
  1. novinte ormayil ee kavitha manoharam

   Delete