Monday, March 11, 2013

Haiku Poems / ഹൈക്കു കവിതകള്‍



__________________________________________________________________

 ഒരു കിണ്ണം നിറയെ 
 ചോര  പൂക്കളുമായി-
വേനല്‍ . 







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രാവിരുന്നില്‍-
 നിലാവും,
 നിന്‍ മൌനവും







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കണ്ണ് കെട്ടിയവളുടെ 
കനക ത്രാസ്സില്‍ 
ബാലവേശ്യകളുടെ തുലാഭാരം . 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഒരു കുഞ്ഞു കിനാവിന്‍ 
ബാല്യ കണ്ണാല്‍ 
ഉറ്റുനോക്കുന്നു ജീവിതം



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കടലോളം ആഴം-
മനസ്സെന്നു പേര്. 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

തളരുകില്ലൊരീ 
ചിറകുകളേതുമേ 
നീല വാനം വിളിക്കുകില്‍ . 



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ക്ഷണികമെങ്കിലും 
ഒറ്റ വാക്കിന്റെ ഏറിനാല്‍ 
നമ്മിലെ മൗനമുടയുന്നു. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മഞ്ഞുതുള്ളികളില്‍ 
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

മാറുന്ന ഋതുക്കളിലും 
മാറാത്ത മുറിവ്-
പെണ്ണ്‌. 




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


കരിയിലകളില്‍ മഴ താളം. 
സിരകളില്‍ പടരും,
മണ്ണിന്‍ മദഗന്ധം.








________________________________________________________________________
You migh

15 comments:

  1. കരിയിലകളില്‍ മഴ താളം.
    സിരകളില്‍ പടരും-
    മണ്ണിന്‍ മദഗന്ധം.


    Vaakkukalum chithravum valare nannaayi..

    ReplyDelete
  2. ,,Kshanikamenkilum, otta vaakkinte
    erinaal;
    nammude mounam udayunnu..

    Love it...

    ReplyDelete
  3. ഹൃദ്യം....മനോഹരം....വാചാലം....

    ReplyDelete
  4. പ്രത്യേക ഭാവങ്ങളുള്ള വിവിധ വരികൾ
    കൊള്ളാം
    ആശംസകൾ

    ReplyDelete
  5. വേഗം തീര്‍ന്നു....:)

    ReplyDelete
  6. ഹൃദ്യമായ വരികള്‍....ആശംസകള്‍....

    ReplyDelete
  7. @Arya.,

    @मालविका वर्म्मा - maalu,

    @Divya.M,

    @ഹഫ്സ കല്ലുങ്കല്‍,

    @ഷാജു അത്താണിക്കല്‍

    @പ്രയാണ്‍,

    @Fayas,



    വായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..

    ഹൃദയ പൂര്‍വ്വം ..
    --

    ReplyDelete
  8. കൊള്ളാം എല്ലാ നല്ല വായന സുഖം ഉള്ളവ പ്രതേകിച്ചു നിലാവ്

    ReplyDelete
  9. രാവിരുന്നില്‍-
    നിലാവും,
    നിന്‍ മൌനവും.
    ഹൃദ്യമായ വരികള്‍....ആശംസകള്‍....

    ReplyDelete
  10. മനുഷ്യനും പ്രകൃതിയും ചിന്തകളുടെ ആഴം കൂട്ടുന്നു ...
    മനസ്സിൽ തട്ടി ഉള്ളിലേക്കുലഞ്ഞു നീങ്ങുന്ന വാക്കുകൾ!!
    ആശംസകൾ !!

    ReplyDelete
  11. @ കൊമ്പന്‍ മൂസ

    @ sudhasatheesh

    @ ahura mazda

    ..............................നന്ദി .. സ്നേഹം ..

    ReplyDelete
  12. എന്താ സംഗതി

    ReplyDelete