Saturday, January 2, 2010

ശയനം


------------------------------

ജാനിസ്,
ഇത് വെളിച്ചം നഷ്ട്ടപ്പെട്ട
സൂര്യന്‍റെ,
ചങ്ക് പിളര്‍ന്ന
വേനലിന്‍ രോദനം.

സമുദ്രങ്ങള്‍ കടന്നെത്തി
നീ തെളിച്ച നീല വെട്ടത്തില്‍,
നിശ്വാസ വേഗങ്ങളില്‍,
കാമത്തിന്‍റെ കുതിപ്പോടെ
ഉയിര്‍തെഴുന്നെറ്റവാന്‍ ഞാന്‍.
ഇനിയും ,നിന്‍റെ
മൂപ്പെത്താത്ത ചര്‍മ്മങ്ങളില്‍
ഞാനെന്‍റെ ശയന പാപം
തുടരുന്നു.

ഹാ! വശ്യം.. മോഹിതം..ശ്രുതിലയം!
എന്‍റെ സിരകളില്‍
ജ്വാല പടരും നിന്‍,
'സാംബാ'* നര്‍ത്തനം!

നാം പിടഞ്ഞു ഉണരുന്നു;

നിന്‍റെ മാംസത്തിന്‍ മദ ഗന്ധമേറ്റ്‌ എന്‍റെ ,
ചിന്തകള്‍ തട്ടി ഉടഞ്ഞൂര്‍ന്നു വീണതും;
വിറയാര്‍ന്ന വിദ്യുത്,കരാന്ഗുലികള്‍ കൊണ്ടെന്‍റെ
ഹൃത്തില്‍ വന്യമാം ഗീതം ഉതിര്‍ത്തതും;
നിന്‍റെ സൌവര്‍ണ്ണ ചികുരഭാരത്തിലെന്‍,
യൌവനം നിറയാത്ത മിഴികള്‍ അടച്ചതും..
.
''voce e bonita ..te amo flor.."**
പ്രണയം! വെറും രതി ജന്യ മോഹം!
കാമം പ്രണയത്തിനു
തഴപ്പായ് വിരിക്കുന്നു.
ശയനം മരണവും.

ആസക്തികളുടെ ശുക്ല ഭാരം പേറി,
സുര താള പെരുക്കങ്ങള്‍
പതിഞ്ഞു ഒടുങ്ങുന്നു.
തലച്ചോറിലെ
പുക കാഴ്ച്ചക്കുള്ളില്‍ നിന്നും
ഒരു സ്വപനം
തലയോട്ടി പിളര്‍ന്നു
പുറത്തു വരുന്നു.

'കുഞ്ഞരി പല്ലിന്റെ വേണ്മയോടും,
അമ്മതന്‍ വാത്സല്ല്യം ച്ചുരന്നെടുത്തും,
നെഞ്ചിലെ ചൂടേറ്റു കരഞ്ഞുണര്‍ന്നും,
താരാട്ടിന്‍ നോവേറ്റു ശയിച്ച സ്വപ്നം.'

ജാനിസ്,
ഇന്ന് നീ സത്വം നഷ്ട്ടപ്പെട്ടവളുടെ
മരണ വേദന.
അസ്ഥികൂടത്തിന്റെ
ചിരി പോലെ,
പ്രാണന്‍റെ പിന്‍വിളി.
മൃതിയുടെ കറുത്ത
ശിരോവസ്ത്രം നീക്കി,
ഉത്തരീയം അഴിച്ചു,
മാടി വിളിക്കുന്നതെന്തിനു?

ഈ ശിലാ സത്രത്തിലെ
മഹാ ശൈത്യത്തില്‍.,
രതിമൂര്ച്ചകളുടെ,
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഞാനെന്ന നീയും,
നീയെന്ന ഞാനും,
നാമെന്ന മൃത്യുവും മാത്രം.

-------------------------------

1-സാംബാ'*= ബ്രസീലിലെ ഒരു നൃത്തം.

2-'voce e bonita ..te amo flor.."**= you are pretty.so i love you dear..
-----------------------------------------------




.

21 comments:

  1. പ്രാണന്‍റെ പിന്‍വിളി

    ReplyDelete
  2. ഇവിടെ കവിതയുണ്ട്.കരുത്തുണ്ട്.താളമുണ്ട്.നല്ല വരികളുമുണ്ട്.

    ReplyDelete
  3. നു ചേട്ടാ വളരെ നല്ലവരികള്‍
    ഹൊ ഇഷ്ടായി ട്ടൊ
    പലയിടത്തും എരിഞ്ഞുപുകയുന്നു
    മറ്റുവരികള്‍ തീതുപ്പുന്നു

    'voce e bonita ..te amo flor.."**
    പ്രണയം! വെറും രതി ജന്യ മോഹം!
    കാമം പ്രണയത്തിനു
    തഴപ്പായ് വിരിക്കുന്നു.
    ശയനം മരണവും.

    ഈ സാതനം അതിരസമായിട്ടൊ

    ReplyDelete
  4. മനു....... ആശംസകള്‍...

    ReplyDelete
  5. 'voce e bonita ..te amo flor.."**= you are pretty.so i love you dear..

    like it.... :)

    brother..., do you kno more launguages??

    ReplyDelete
  6. വിറയാര്‍ന്ന വിദ്യുത്,കരാന്ഗുലികള്‍ കൊണ്ടെന്‍റെ
    ഹൃത്തില്‍ വന്യമാം ഗീതം ഉതിര്‍ത്തതും;..


    ee varikal ishttaayi tto.... thudaruka...ithupole..

    ReplyDelete
  7. ജാനിസ്???? hmmm...
    any how sparking words yaar.... keepitupp.....

    ReplyDelete
  8. 'കുഞ്ഞരി പല്ലിന്റെ വേണ്മയോടും,
    അമ്മതന്‍ വാത്സല്ല്യം ച്ചുരന്നെടുത്തും,
    നെഞ്ചിലെ ചൂടേറ്റു കരഞ്ഞുണര്‍ന്നും,
    താരാട്ടിന്‍ നോവേറ്റു ശയിച്ച സ്വപ്നം.'


    looking like a lullaby song....!! like it poet.....

    ReplyDelete
  9. pranayavum,rathiyum,maranavum oru pole thudikkunna varikal.. asamsakal suhruthe..

    ReplyDelete
  10. .
    ''voce e bonita ..te amo flor.."**
    പ്രണയം! വെറും രതി ജന്യ മോഹം!
    കാമം പ്രണയത്തിനു
    തഴപ്പായ് വിരിക്കുന്നു.
    ശയനം മരണവും.


    keep writing....

    'voce e bonita ..te amo flor.."?? this launguage ???

    ReplyDelete
  11. ഈ ശിലാ സത്രത്തിലെ
    മഹാ ശൈത്യത്തില്‍.,......

    ReplyDelete
  12. ''പുക കാഴ്ച്ചക്കുള്ളില്‍ നിന്നും
    ഒരു സ്വപനം
    തലയോട്ടി പിളര്‍ന്നു
    പുറത്തു വരുന്നു.'' oh, manu... this lines are too touching.....

    ReplyDelete
  13. ഇഷ്ടായീ മനൂ മനോഹരം (y) (y)

    ReplyDelete