Sunday, November 24, 2013

സഞ്ചാരി





________________________________


നിരാസങ്ങളുടെ
വൻകരകളിൽ നിന്നും
നിഷ്ക്കരുണം
എടുത്തെറിയപ്പെട്ട
എന്റെ കപ്പൽച്ചേദമേ/
നോവിന്റെ 
ഉപ്പു കാറ്റേ/
പ്രണയ ശൂന്യതയുടെ
വിളക്കുമരമേ /
സ്നേഹരാഹിത്യത്തിന്റെ
കപ്പൽ ചാലുകളിൽ
വഴി പിഴച്ചു/
ദിക്കുകൾ തെറ്റി /
കടലാഴം നോക്കി/
ഭൂപടം നഷ്ട്ടപ്പെട്ട
നിൻറെയീ
നാവികൻ .

______________________________________

5 comments:

  1. പ്രണയം ഉപ്പുകൊണ്ട് ഉണ്ടാക്കിയ കപ്പലായ് അലിഞ്ഞലഞ്ഞു

    ReplyDelete
    Replies
    1. പാതി പിന്നിട്ട യാത്രകളിൽ ഭൂപടം നഷ്ട്ടപെടുമ്പോൾ ..

      നന്ദി..വായനക്ക്.--

      Delete
  2. കപ്പൽ ഭാഗ്യവാനാണ് കടലെടുക്കും ചേദം പക്ഷെ നാവികനെ? കരക്കടിയിപ്പിക്കുന്നില്ലേ ഒരു തിമിങ്ങലതിന്റെ കണ്ണ് തെറ്റിയാൽ? പഴപ്പോലും ?

    ReplyDelete
    Replies
    1. mmm... ഓര്മകളുടെ മൂന്നാംപക്കം പോലും ആരുമോര്ക്കാതെ..

      ..സ്നേഹം.

      Delete

  3. വഴി തെളിയും.
    നല്ല കവിത.ഇഷ്ടമായി.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete