Sunday, March 15, 2015


________________________________
വെയിൽ നനഞ്ഞ
മഴകളിൽ
പ്രണയം കുട
നിവർത്തുന്നവളെ ,

അരുത്,
മഴത്തുള്ളികളുടെ
ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്.

മഴമേഘഗര്‍ജനങ്ങൾ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌.

ഇടി മുഴക്കങ്ങളിൽ
ചുണ്ടുകൾ കോർക്കുന്നവളെ,
മണ്ണിൻ ഉന്മാദ ഗന്ധത്തിൽ
പ്രണയ മന്ത്രമോതുന്നവളെ ,
നീ വിട പറയുമ്പോൾ ,
നെഞ്ചിലൂടോഴുകുന്നുണ്ട്‌
വെയിൽ 
നനഞ്ഞൊരു
മഴ
_______________________ (wrote at 2009)

13 comments:

  1. P:S-

    മിന്നൽ സതംഭങ്ങൾ-
    വഴി വിളക്കുകൾ.
    നോവുകളുടെ ഇടിനാദം
    വകഞ്ഞ്,
    ഒരു നദിയെ നനഞ്ഞുടുത്ത്,
    ഒരു
    മഴ
    നടന്നു
    പോകുന്നു.

    ReplyDelete
  2. നന്നായി പക്ഷെ, "വെയിൽ നനഞ്ഞ മഴ" - അർത്ഥം മനസ്സിലായില്ല

    ReplyDelete
    Replies
    1. കൊടും വേനലിലൊരു മഴയുടെ കരുണ..നാം നനയുന്ന വേനലത് .. .. അത്രേ ഉള്ളൂ..
      നന്ദി....

      Delete
  3. വെയില്‍‌മഴ

    ReplyDelete
    Replies
    1. അർത്ഥ പൂര്ണ്ണം!_ വെയിൽ മഴ....

      നന്ദി.... അജിത്‌

      Delete
  4. വായിക്കുന്നു.. മനോഹരം ഡാ

    ReplyDelete
    Replies
    1. നീയെന്നെ വായിക്കുകയല്ല.. സ്നേഹിക്കുകയെന്നു ഞാൻ വായിക്കുന്നു...
      നന്ദി ഷിറാസ്

      Delete
  5. വെയില്‍ നനഞ്ഞ മഴ ...നല്ല പ്രയോഗം നന്നായിരിക്കുന്നു കവിത.

    ReplyDelete
    Replies
    1. മിനിയെ പോലൊരു കവി മനസ്സ് നന്നായെന്നു പറയുവെങ്കിൽ ,,
      ന്റെനന്ദി,,,,,,,സ്നേഹം,,,,

      Delete
  6. നന്നായിടുണ്ട്

    ReplyDelete
    Replies
    1. വായനക്കും വാക്കിനും നന്ദി..@
      മാനവൻ

      Delete
  7. Replies
    1. സ്നേഹം ഈ വാക്കുകൾക്ക്
      @
      സുധി....

      Delete