-------------------
ഒരു വേനല്‍ ചിന്തയുടെ
ജ്വര മൂര്‍ച്ചയില്‍
നാം കിനാവ് കണ്ടതു
നിളയെയാണ്.
യൌവനം തുടിച്ചും,
കണ്ണീരടക്കിയും, വിതുമ്പിയും
മൌനത്തിലാണ്ടും,
പിന്നെ,
പഞ്ചാര മണലില്‍
കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍
മായ്ച്ചും,ചിരിച്ചും
നിറഞ്ഞൊഴുകിയ
നിളാ കന്യയെ .
ഒരു സ്വപ്നാടനത്തിന്റെ
ഒടുക്കത്തില്‍
നാം പിടഞ്ഞു ഉണര്‍ന്നത്
വെളിച്ചത്തിലേയ്ക്കു ആണ് .
നിള .. നിത്യ പ്രണയിനി..
അവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.
നിള .. നിത്യ മോഹിനി..
വേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്..
പാതാള ഗര്‍ത്തങ്ങള്‍!
അധികാരത്തിന്റെ
"മണല്‍ പാസ്സില്‍"
ചുടല കളങ്ങള്‍
പെരുകുന്നു.
ഭരണകൂടം ,
പരിസ്ഥിതി സംരക്ഷണം.,
കറുത്ത ശിരോ വസ്ത്രധാരികള്‍.
പാറാവുകാര്‍.
സ്വപ്നങ്ങളില്‍
മുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.
------------------------
(image ; a view from pattambi)
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും.....
ReplyDeleteprapanjam manushyanu vendi maathram nirmmikkappettathaanenna vivarakkedinte phalam..... ente suhurthu prathikarikkunnathu ithinethire ennathu slaakhaneeyam thanne... aashamsakal......
ReplyDeleteനിള .. നിത്യ മോഹിനി..
ReplyDeleteവേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്..
നിള നിലക്കുന്ന ഒരു നാള്‍ ഇനി അധികം വിദൂരമല്ല! പ്രതിക്കൂടില്‍ നാമടങ്ങുന്ന മലയാള മനസ്സുകള്‍ തന്നെ...!! നന്നായിരിക്കുന്നു...
ReplyDelete( നിളയുടെ അടുത്താണോ വീട്?)
സ്വപ്നങ്ങളില്‍
ReplyDeleteമുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ... good..
the rever side thoughts!
ReplyDeletenila means the river ''baratha puzha''??
sariyaanu...nila naale nammude ormakalile oru thaal maathramaayi pokum...oru naal.....
ReplyDeleteസ്വപ്നങ്ങളില്‍
ReplyDeleteമുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.
രക്തം കിനിയുന്ന മുറിവുകളില്‍ വീണ്ടും കത്തി വെച്ച് അട്ടഹസിക്കുന്നു നാം.
ReplyDeleteനിള .. നിത്യ പ്രണയിനി..
ReplyDeleteഅവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.
....തിരുവില്വാമലയിലെ വര്‍ത്തമാനകാലം.....
Dear poet, kavi nilayude pachara manalil pranayinikkay kurichita pranayakharangalum, ninte swapnangalil muruvukal theerkkathe raktam kiniyathe - nila sundariyayi erikkate - aa pachappu anasawaramayirikkate- dear poet- nalla kavitha
ReplyDelete