Monday, July 26, 2010

വര്‍ഷ മേഘങ്ങള്‍

------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്‌, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.

* * * * *

മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.

മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.

* * * * *

കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.

അമ്മയുടെ
കണ്ണീര്‍ വര്‍ഷം.

മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..

* * * * *

ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..

രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.

ഒരു തുണ്ട് സ്വപ്നം.

അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.

ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..

* * * * *

ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..

* * * * *

ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..

ഹൃദയം തുളച്ച്‌
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.

മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..

നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.

കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.

------------------------------------


.

39 comments:

 1. enikku vayyyaaaaa.. ee janam engine oru nalu vari ezhuthan kazhiyo avoo.....hmmm great words can tell a lot.......great keep going.....

  ReplyDelete
 2. നല്ല വരികള്‍....

  ReplyDelete
 3. nannayiriykunnu manu..... nalla varikal

  ReplyDelete
 4. തള്ളെ പൊളപ്പന്‍ തന്നെ കേട്ടോ, നീ പുലിയാണ് കേട്ടോ പുലി.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. nannayitundu.....hats off 4 u......!!!!!!!!!

  ReplyDelete
 7. ജാനിസ്,
  മഴ പോലെ നനവാണ് നീ..

  garbhastha ashayangal....vakkukalkku vallatha moorcha.....kollam suhruthe....

  ReplyDelete
 8. മഴ തോരുമ്പോഴും, മരം പെയ്യുന്നു..
  നഷ്ട്ടബാല്യത്തിന്റെ കണ്ണീര്‍ കാഴ്ചകളില്‍..
  അസ്വസ്ഥതയുടെ
  ഇനിയും പെയ്യാത്ത കാര്‍ മേഘങ്ങളില്‍..


  വരികള്‍ കണ്ണോടിച്ച,
  അഭിപ്രായം പറഞ്ഞ ,
  മൊനം തീര്‍ത്ത സഹയാത്രികര്‍ക്ക് നന്ദി..

  ReplyDelete
 9. നന്നായിട്ടുണ്ട് മാഷേ...
  ആശംസകള്‍..

  ReplyDelete
 10. ഒരുപാട് കവിതകള്‍ ഉണ്ടല്ലേ...ഞാന്‍ വന്നു നോക്കാം കേട്ടോ.

  ReplyDelete
 11. 'മുല്ലപ്പൂവ് ,ലീല എം ചന്ദ്രന്‍.. , ACB...,

  വരികളിലൂടെ ഒരു ദൂരം സന്ജരിച്ചത്തിനു

  നന്ദി..

  ഹൃദയപൂര്‍വ്വം,...

  ReplyDelete
 12. സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല. ഒരു കുപ്പി റാക്ക് അടിച്ചിട്ടു പറയുന്ന ശൈലിയായിപ്പോയി. എന്താണു സംഭവമെന്നു ടിപ്പണി എഴുതി പറഞ്ഞു തരുമോ? ക്ഷമിക്കണം.. ഞാൻ മദ്യപിച്ചിട്ടില്ല. നിങ്ങൾ എഴുതിയതു നിങ്ങൾക്കു മാത്രം മനസിലായാൽ പോരല്ലൊ.എങ്കിൽ പബ്ലിഷ് ചെയ്യരുതു. വളരെ സ്പോടനാത്മകമായ ഒരു വിസ്പോടനം നടന്നെന്നു മാത്രം മനസിലായി. ക്ഷമിക്കണം.. പരുഷമായെങ്കിൽ മാത്രം. ആവർത്തിക്കില്ല. തീർച്ച. കുഞ്ഞുബി

  ReplyDelete
 13. @ vargeese vargeese..,


  ''കാക്കേ കാക്കേ കൂടെവിടെ'' എന്ന രീതിയില്‍ എഴുതാന്‍ വയ്യ ..
  അങ്ങിനെ എഴുതിയാല്‍ അതിലെ എല്ലാ ''ബിംബങ്ങളും'' ഏതു കുഞ്ഞിനും മനസ്സിലാക്കാനും കഴിയും...
  അതും അറിയാവുന്ന ഒരു കാര്യം.. സുഹൃത്ത്‌ പറഞ്ഞത് പാതി ഞാന്‍ എടുക്കുന്നു... പാതി മാത്രം...
  നന്ദി... ഹൃദയപൂര്‍വ്വം...--

  ReplyDelete
 14. മനോഹരമായിട്ടുണ്ട്!
  സ്വപ്നങ്ങള്‍കും യാഥാര്ത്യങ്ങല്കും അപ്പുറം മനസ്സിനെ വേട്ടയാടുന്ന അസ്ത്തിത്വ ദുക്കം!?

  ReplyDelete
 15. തള്ളെ പുലി...

  ReplyDelete
 16. നന്നായിട്ടുണ്ട്...

  ReplyDelete
 17. manu,
  varshameghangal peythukondirikkunnu.
  nalla varikal

  regards
  m c sheela

  ReplyDelete
 18. Oh ... Really.. Its raining at reader's hearts.. Yes.. Is it Ur eye drops.. ?
  Keepit up manu..

  ReplyDelete
 19. മനുവേട്ടാ...വായനയുടെ പുതു ലോകം തന്നതിന് നന്ദി.... :) ആശംസകള്‍...

  ReplyDelete
 20. 'രതിമൂര്‍ച്ചകളുടെ
  കൊടും നാദ വിസ്ഫോടനങ്ങളില്‍-
  ഒരു കൊള്ളിയാന്‍ മേഘം.

  ഒരു തുണ്ട് സ്വപ്നം.

  അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
  കുന്തിരിക്കം
  പുകയുന്ന ഓര്‍മകളില്‍,
  നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
  ഒരു മഴ.'

  hmm....really touching..... thudaruka...

  ReplyDelete
 21. dropping words...! aashamsakal bhaai....

  ReplyDelete
 22. നാം മഴയായിരുന്നു.... wow...!!rocking...

  ReplyDelete
 23. രതിമൂര്‍ച്ചകളുടെ
  കൊടും നാദ വിസ്ഫോടനങ്ങളില്‍-
  ഒരു കൊള്ളിയാന്‍ മേഘം.

  ഒരു തുണ്ട് സ്വപ്നം.

  അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
  കുന്തിരിക്കം
  പുകയുന്ന ഓര്‍മകളില്‍,
  നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
  ഒരു മഴ.!


  (പ്രണയവും രതിയും താങ്കള്‍ ഒരുപോലെ കാണുന്നതില്‍ യോജിപ്പില്ല... കാമവും പ്രണയവും രണ്ടല്ലേ മനു.. മറ്റു വരികള്‍ ഇഷ്ട്ടായി ട്ടോ.. ആശംസകള്‍...)

  ReplyDelete
 24. ജാനിസ്,
  മഴ പോലെ നനവാണ് നീ..
  സല്‍മയും ,മീരയും
  നീയായിരുന്നു..
  നാം മഴയായിരുന്നു..
  ഓ, മഴയായിരുന്നു..


  taking this to my heart..... thanks manu...

  ReplyDelete
 25. ജീവിതത്തിന്‍റെ ഗന്ധം വരികളില്‍ നിറയുമ്പോള്‍ എന്താ പറയുക അറിയില്ല...
  വാക്കുകള്‍ ഇല്ല... Proud of u... Lib..
  :)

  ReplyDelete
 26. @മേഘമല്‍ഹാര്‍(സുധീര്‍)


  @Muneer Irumbuzhi
  @actorshan ..

  @ഫെമിന ഫറൂഖ് ..

  @M C Sheela
  @Anonymous said...

  @!@ Nayana.C

  @ K. Manoj kumar.

  @ ഒരു മഞ്ഞു തുള്ളിയില്‍ ...

  @ Anonymous said...(libina?:)

  :)


  നന്ദി... ഈ വായനക്ക്.... സ്നേഹത്തിനു....അഭിപ്രായ- വിമര്‍ശനങ്ങള്‍ക്ക്......


  . നന്ദി....


  ഹൃദയപൂര്‍വ്വം ....
  മനു.

  ReplyDelete
 27. oru nalla mazha pole peytha varikal. vaayichu nananju.. manassu.. keepitup poet..

  ReplyDelete
 28. beautifull..marvellous...fantastic...!

  ReplyDelete
 29. കല്ലറക്കുള്ളിലെ
  വെറും
  സ്വപ്നം.!

  ReplyDelete
 30. mazha pole oru kavitha! ishttamaayi....

  ReplyDelete
 31. ഉണരാത്ത
  നിദ്രകളുടെ
  കുഴിമാടം തുരന്ന്,
  ഗുല്‍ മോഹറിന്‍
  നാഡീ വേരുകള്‍..

  ഹൃദയം തുളച്ച്‌
  സിരകളായ് പടരുന്ന
  ഒരു കിനാവള്ളി
  ഒരു നെടുവീര്‍പ്പിന്റെ വര്‍ഷബാഷ്പങ്ങള്‍ ഈ നിദ്രയ്ക്കു ഭംഗം വരുത്തട്ടെ!!
  നാം മഴയായിരുന്നു, ഓ മഴയായിരുന്നു, ഒരു മഴയില്‍ കല്ലറയ്ക്കുള്ളിലെ സ്വപ്‌നങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കട്ടെ!!
  ഈ ശീതനിദ്ര മതിയാക്കി ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ!!!

  ReplyDelete
  Replies
  1. അവന്തിക ഭാസ്ക്കര്‍,,,,,good......

   Delete