Monday, August 5, 2013

ബലി (ബാല്യ) തർപ്പണം.


_____________________________________

ആണ്ടറുതി- കാലം

ഉരുട്ടി വെച്ച ബലിച്ചോറ്.
പുരണ്ടിരിപ്പാണതിൽ
നഷട്ടബാല്യത്തിൻ 
തിരിച്ചറിവ്.

ഇന്നലെകളിൽ നിന്നും 
കര്ക്കിടക രാവിലേക്ക് 
ഇരുൾ  കീറി 
വരുന്നുണ്ട്-
മഴ നനഞ്ഞൊരു 
അച്ഛൻ .

വിശപ്പിൽ, വറുതിയിൽ,
ജപ്തി നോട്ടീസ്സിൽ 
പാദങ്ങളിടറി 
മനസ്സുടഞ്ഞ 
ഒരു ചിരിയോടെ.

ഇന്നീ ഒറ്റമുറിയിൽ,
വിയർപ്പിൻറെ 
ഉമ്മകളുടെ 
അഭയം തേടി 
കൊടും നോവോടെ 
കരയുന്നുണ്ട്-
കാലങ്ങൾക്കിപ്പുറം   
എന്നിലെ 
കുഞ്ഞ് .

_________________________



(Art by PreetK )

10 comments:

  1. ഓർമകളിലൊരു ബലി (ബാല്യ) തർപ്പണം....

    ReplyDelete
  2. പിതൃഭ്യോ നമഃ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies

    1. -- നന്ദി സൌഗന്ധികം...
      സ്നേഹം.

      Delete
  3. കൊള്ളാം, നല്ല കവിത.

    ReplyDelete
  4. ആഹ... manu, നല്ലൊരു കവിത. ബാല്യതര്‍പ്പണം!!! ഇഷ്ടായി-ചില വരികള്‍ പ്രത്യേകിച്ചും "പുരണ്ടിരിപ്പാണതില്‍ .... " . ആശംസകള്‍ ,നന്ദി മാഷെ...

    ReplyDelete
    Replies
    1. നന്ദി ആര്ഷ .. നോവ്‌ ..പകുത്തതിന് ,,വാക്കുകൾക്കു...

      സ്നേഹം.

      Delete
  5. കാലങ്ങള്‍ക്കിപ്പുറവും അപ്പുറവും കുഞ്ഞുങ്ങള്‍
    വര്‍ത്തമാനത്തില്‍ മാത്രം വല്യുങ്ങള്‍

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ .. മുഖമേതിലും മാറാതെ നാം...
      അഭയം.

      Delete
  6. നല്ലൊരു അവതരണം നല്ല വരികള്‍.

    ReplyDelete