Saturday, January 4, 2014

ഒറ്റ മുറിയിലൊരേ നേരം.






________________________________ 

പകൽ
 മയങ്ങിയൊരു 
മുറി 

സന്ധ്യയിൽ 
വീണു 
തലയുടഞ്ഞു 
ചുവന്നു 
പോയ 
നാം 

നീ ജാലകമടക്കുന്നു 
നിഴലുകളുടെ 
കുപ്പി 
തുറന്ന്/  
തണുപ്പിന്റെ 
ചഷകം 
നിറക്കുന്നു.

രതിയോളം നുര 
പതയുന്ന
ഞാൻ..

ഒറ്റ വാക്കിന്റെ
 വ്യഗ്രതയിൽ 
വിഷം തീണ്ടുമീ 
ആലിംഗനം.

കൊടുംകാറ്റൊരു 
ചുംബനം_-
 അനാദി വര്ഷമൊരു 
തേടൽ / 
ഒരേ നനവിൽ 
പെയ്തു 
തോരാതെ 
നാം.


യാമങ്ങൾ 
നമ്മിൽ 
ചിറകറ്റ നിദ്ര .

ഒരു മരണ 
മൂർച്ഛയുടെ 
പിടയലിൽ 
പുലരി കൂവുന്നു.
ഇരുളിന്റെ 
കുഴിമാടം തുറന്നു 
രണ്ടു 
പരിശുദ്ധരെ പോല്രെ
 നാം 
ആവർത്തനങ്ങളിലേക്ക് 
എഴുന്നേൽക്കുന്നു. 

നാം 
എഴുന്നേൽക്കുന്നു.
___________________________________ 




(Art courtesy  to T.Rut )
 .

21 comments:

  1. നല്ല വരികൾ പുതുമയുള്ള ജീവിതം

    ReplyDelete
  2. മനോഹരമായ വരികള്

    ReplyDelete
    Replies
    1. കടല്ത്തിര പോലെ രതിയുടെ ഹുങ്കാരപ്പെരുക്കങ്ങള്

      Delete
  3. പരിശുദ്ധരെപ്പോലെ ആവര്‍ത്തനങ്ങളിലേക്ക് എഴുനേല്‍ക്കുന്നവര്‍...................................!!!!!!!!!!!!

    ReplyDelete
  4. വികാരങ്ങളുടെ വേലിയേറ്റം ....

    ReplyDelete
  5. മനോഹരം

    ഒറ്റമുറിയിലെ ഉന്മാദ നേരം പോലെ ...

    ReplyDelete
  6. പുലരിയായ് നിന്റെ പൂമെയ്യിൽ
    മയങ്ങുന്നുവോ ഞാൻ...

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
  7. പുതുമയുള്ള വാക്കുകളുടെ ആലിംഗനം .............

    ReplyDelete
  8. അന്തമില്ലാതെ...........

    ReplyDelete
  9. മനോഹരമായ കവിത.

    ReplyDelete
  10. ചെറു ചിരിയുടെ മറവില്‍
    ഭംഗി :)

    ReplyDelete
  11. സുന്ദരം ഈ വരികള്‍ !!

    ReplyDelete
  12. നാം
    ആവർത്തനങ്ങളിലേക്ക്
    എഴുന്നേൽക്കുന്നു.

    ReplyDelete
  13. നന്നായിരിക്കുന്നു... ഇഷ്ടം

    ReplyDelete