_______________________________
ശരിക്കും
ഒരുച്ച ചൂടിലാകാമത്-
ആകാശം തുളച്ച്
ഇലപ്പടര്പ്പു കരിച്ച്
ചുവപ്പ്
മണ്ണിലേക്ക് നൂഴ്ന്നിറങ്ങുന്നത്.
അതെ-
കണ്ടില്ലെന്നു പറയരുത്,
മൌനം
നടിക്കരുത് ,
മീനച്ചൂടിലൊരു
ഗംഭീര നാദം,
തൊണ്ട കീറിയൊരു
ഉഷ്ണക്കാറ്റ്
പോടി വിതറി
പൂത്തത്.
തെരുവിലൊരു പെണ്ണിൻ
വിയർപ്പിൽ ചുഴിഞ്ഞ്
ചുവപ്പ് ചേല ഉയര്ന്നത്.
ഓര്മയിലൊരു
ജപ്തി നോട്ടിസിൻ
ഏപ്രിൽ ചിരിയിൽ
ചുവപ്പ് നാടകൾ
പുലഭ്യം പറഞ്ഞത്.
****** ********* ******** ********
വേനലിൻ സീൽക്കാരമേ,
അലറുന്ന ഉഷ്ണച്ചൂടേ
കൊക്കിലൊരു നോവുമായീ
മുറിവ് പകുക്കുക.
ഒരു നിമിഷം-
നട്ടുച്ച മൂർച്ഛയുടെ
ഒറ്റ നിമിഷം
പ്രാണന്റെയീ
കൊടും ചൂടിനെ
കൊത്തിയെടുക്കുക.
വേഷങ്ങളുടെ
ഋതു വേഗങ്ങളെ
വേനൽ കിനാവുകളിൽ
പകരുക ; ലഹരിയുടെ
തളികയിൽ
പ്രണയം നിരത്തുക.
ആത്മ വീര്യം നുരയും
സിരകളിൽ
വസന്തം നിറക്കുക
****** ********* ******** ********
ചുവപ്പ് പൂക്കുമീ
വേനൽ വീണ്ടും
വസന്തമാകുമയാണ് -
തൊണ്ട നീറുമീ ആദി ദാഹത്തിലേക്ക്,
ഓർമ്മകൾ മൂടുമീ ചെമ്മണ്ണില്ലേക്ക്,
നീര് വറ്റിയ
ഹൃദയങ്ങളിലേക്ക്,
വറുതിയിലേക്ക്,
സ്നേഹ ശൂന്യതയിലേക്ക്,
പ്രണയത്തിലേക്ക്,
അന്യതബോധങ്ങളിലേക്ക്,
നിരാസങ്ങളിലേക്ക്,
ഓഫീസിലേക്ക്,
മദ്യശാലയിലേക്ക്,
വേശ്യാലയങ്ങളിലേക്ക്,
തെരുവിലേക്ക്,
ആദി വിശപ്പിന്റെ
കൊടും മൌനത്തിലേക്ക്,
വർത്തമാനങ്ങളുടെ
പാഴ് കാഴ്ചകളിലേക്ക്.
****** ********* ******** ********
ഒന്നുറങ്ങുംന്നേരം
കെട്ട കാലത്തേക്ക്
ചുഴറ്റിയെറിയുന്ന
ഉച്ചക്കാറ്റേ ,
ചുടു വിയർപ്പേ
പ്രാണ നിശ്വാസമേ
വേനലിന്റെ വസന്തമായി
നീ ചോര തുപ്പിയല്ലോ
വരണ്ട മണ്ണിലേക്കീ
വേനൽ പൂക്കൾ.
________________________________
(Image Courtesy- Art by Gireeshkumar)
നല്ല കവിത ..
ReplyDeleteവരികൾ ഒരുപാടു കഥകൾ പറയുന്നുണ്ട് .
ഋതുക്കൾ കുറിക്കുന്ന കഥകളല്ലോ നാമും...
Deleteനന്ദി.. :)
വസന്തം നിറയുന്നു
ReplyDeleteചുവപ്പു പൂക്കുന്ന
Deleteവേനലുമൊരു
വസന്തം.
നന്ദി ചിഞ്ചു...
ഉച്ചക്കാറ്റിന്റെയുഷ്ണം
ReplyDeleteനെഞ്ചു പൊള്ളുന്ന വേനലല്ലോ ജീവിതം..
Deleteഎത്ര കുളിര് തേടിയാലും അടങ്ങാതെ..
നന്ദി അജിത്തേട്ടൻ
Othiri eshttaai😍
ReplyDeleteസ്നേഹം മഞ്ഞുതുള്ളീ.. :)
Deleteനന്നായിരിക്കുന്നുു
ReplyDeleteനന്ദി മഞ്ജുഷ ,,,
Deleteവേനലിന്റെ സീല്‍ക്കാര വരികള്‍ അത്യുഗ്രന്‍ ,,,,,,
ReplyDeleteഏതു വേനലിലും
Deleteകുളിരുമായെത്തുന്ന
ഒരു തുണ്ട് മേഘ സ്വപ്നം ..
മഴക്കാലം...
കാത്തിരിപ്പ് ..ജീവിതം...
നന്ദി സോണി.
വേനൽ വസന്തത്തിന്റെ രക്തകമ്പളങ്ങൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
ഈ വാക്കുകളിലെ സുഗന്ധം നുകരുന്നു..
Deleteനന്ദി ..സ്നേഹം...
മനോഹരം ഭംഗി മാത്രം അല്ല നോവും
ReplyDeleteനോവ് പകുത്തതിനു നന്ദിയില്ല;
Deleteഒരു കുട്ട നിറയെ സ്നേഹം ... :)
ബൈജു...
വേനലിന്റെ ജീവിത സുഗന്ധം
ReplyDeleteഉഷ്ണിച്ചും വിയര്‍പ്പു ഗ്രന്ഥികള്‍ ത്രസിച്ചും
യാത്ര തുടരുന്നു .......
നല്ല ആശംസകളോടെ
@srus..
നന്ദി..സ്നേഹം... വാക്കിനും വായനക്കും :)
Delete@ Asrus Irumbuzhi
''മനോഹരമായ വരികള്‍ ''.
ReplyDeleteസ്നേഹം ...
Deleteനന്നായിരിക്കുന്നുു.........
ReplyDeleteവായനക്കും വാക്കിനും സന്തോഷം.. :)
Deleteഉറഞ്ഞുയര്‍ന്ന വരികളില്‍
ReplyDeleteമോഹിപ്പിക്കും ചുകപ്പു രാശി...rr
റിഷ... :)
Deleteപൊള്ളിനീറിയ വാക്കുകളില്‍ നിന്നൂറി നിറയുന്ന കവിത...
ReplyDeleteസ്നേഹം ഈ വായനക്ക്
DeleteNovu thingum venal bhaashyam manoharam
ReplyDeletethanks savi...
Delete