Sunday, September 27, 2009

വെയിൽ നനഞ്ഞ മഴകളിൽ




________________________________


വെയിൽ നനഞ്ഞ
മഴകളിൽ
 പ്രണയം കുട
നിവർത്തുന്നവളെ ,

അരുത്,
മഴത്തുള്ളികളുടെ
ഈറന്‍ കാഴ്ചകളില്‍
നീയെന്നെ മോഹിക്കരുത്.

മഴമേഘഗര്‍ജനങ്ങൾ
ഉതിരും ഇടവരാവുകളില്‍
ശരറാന്തല്‍ അണക്കാതെ
നീയെന്നെ ചുംബിക്കരുത്‌.


ഇടി മുഴക്കങ്ങളിൽ
ചുണ്ടുകൾ  കോർക്കുന്നവളെ
മണ്ണിൻ ഉന്മാദ ഗന്ധത്തിൽ
പ്രണയ മന്ത്രമോതുന്നവളെ ,
നീ വിട പറയുമ്പോൾ ,
നെഞ്ചിലൂടോഴുകുന്നുണ്ട്‌
വെയിൽ നനഞ്ഞൊരു
മഴ
______________________________


2 comments:

  1. ഒടുവില്‍ ,
    നീ പെയ്തൊഴിയുമ്പോള്‍,
    കരഞ്ഞടങ്ങുമ്പോള്‍ ,
    ഇല താളുകളില്‍
    മുകില്‍ മുത്തുകള്‍ വാരി വിതറി
    വഴി മാറുമ്പോള്‍ ,
    ഞാന്‍ നിന്നെ മോഹിക്കുന്നു..

    ReplyDelete
  2. മഴത്തുള്ളികളില്‍ ഒടുങ്ങുന്ന
    ഈറന്‍ കാഴ്ച്ചകളിലെന്ന പോല്‍ ...
    വെറുതെ കൊതിക്കുന്നു .....


    നന്നായിരിക്കുന്നു മനൂ..

    ReplyDelete