Friday, February 5, 2010

പ്രിയേ, വെറും പ്രണയമല്ലിത്.




------------------------------

നിലാവൊഴിയുന്നു.
ഇരുളില്‍ സ്വപ്നം
മരിക്കുന്നു.
വീണ്ടുമൊരു പിന്‍വിളി കാത്ത്‌,
അനാഥത്വത്തിന്റെ
ഇരുണ്ട ഇട നാഴിയില്‍
പ്രണയം വിതുമ്പുന്നു.

ബന്ധം.. ബന്ധനം..
പ്രിയമുള്ളവളെ,
നിശബ്ധമാമെന്‍ ഏകാന്ത നിമിഷങ്ങളില്‍,
നിലാവിന്‍റെ സ്വപ്‌നങ്ങള്‍
കാണാന്‍ പഠിപ്പിച്ചവളെ.,
എന്‍റെ ചിന്തകളെ കുരുതി കൊടുത്ത്,
ഈ പ്രാണന്‍റെ പിടച്ചില്‍ തീരുവോളം,
നിന്നെ പ്രണയിച്ചവന്‍ ഞാന്‍.
ഓര്‍ക്കുക പ്രിയേ,
വെറും വെറും പ്രണയമല്ലിത്.


നിന്‍റെ മിഴിനീരിലെ
വാഗ്ദത്ത ഭൂമിയില്‍.,
നിന്‍റെ വാക്കുകളിലെ
നക്ഷത്ര കാഴ്ചകളില്‍ ,
എന്‍റെ പ്രണയം
കാട്ടു തീയായ്‌ പടര്‍ന്നിരുന്നു.


പാതി മുറിഞ്ഞ സ്വപ്നം.
ഒറ്റപെടലിന്റെ കയ്പ്പ്.
വേദന.. മഹാ വേദന!

വയ്യിനി ഓമനേ..
വര്‍ത്തമാന വേഗത്തിന്‍റെ
ചതുപ്പില്‍
ആണ്ടു പോകുന്ന
എന്‍റെ പ്രണയം!
കെട്ട നിലാവിന്‍റെ
ദു:സ്വപ്നങ്ങളില്‍,
നോവുകള്‍ കൊടും മുള്ളായി
ചങ്കില്‍ കുരുങ്ങുന്നു.


ഈനിമിഷം..
യാത്രാ മൊഴിയില്ല.
വേഷ പകര്‍ച്ചകളില്ല.
ആകയാല്‍,
ഞാനെന്‍റെ തൂലിക
കുടഞ്ഞെറിയുന്നു.

തുച്ഛ ജീവനും.

-----------------------------------



ഒരു പിന്‍ കുറിപ്പ് :
നിന്‍റെ മാറിലെ ചൂടേറ്റു രാവുറങ്ങുംമ്പോളും,
ഒരു വേനല്‍ മഴതുള്ളിയായ് നിന്നില്‍ ചിതറി വീഴുമ്പോളും,
ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..


.

13 comments:

  1. മനു ഭായ് .....വെറും പ്രണയം അല്ല ഇതു ...
    മനോഹരമായിരിക്കുന്നു ...........................

    ReplyDelete
  2. പ്രണയത്തില്‍ ചാലിച്ച മനസിന്റെ
    നൊമ്പരങ്ങള്‍ നന്നായ് അവതരിപ്പിച്ചു....
    തുടരുക.
    ആശംസകളോടെ,
    ജോയ്സ്.

    ReplyDelete
  3. പാതി മുറിഞ്ഞ സ്വപ്നം.
    ഒറ്റപെടലിന്റെ കയ്പ്പ്.
    വേദന.. മഹാ വേദന!

    ReplyDelete
  4. ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
    നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..

    ReplyDelete
  5. manuu.......,വെറും പ്രണയമല്ലിത്?? :P

    ReplyDelete
  6. നിന്‍റെ മിഴിനീരിലെ
    വാഗ്ദത്ത ഭൂമിയില്‍.,
    നിന്‍റെ വാക്കുകളിലെ
    നക്ഷത്ര കാഴ്ചകളില്‍ ,
    എന്‍റെ പ്രണയം
    കാട്ടു തീയായ്‌ പടര്‍ന്നിരുന്നു.

    വെറും പ്രണയമല്ലിത്!!

    ReplyDelete
  7. അനാഥത്വത്തിന്റെ
    ഇരുണ്ട ഇട നാഴിയില്‍
    പ്രണയം വിതുമ്പുന്നു.
    ...............

    ReplyDelete
  8. നിന്‍റെ മിഴിനീരിലെ
    വാഗ്ദത്ത ഭൂമിയില്‍.,
    നിന്‍റെ വാക്കുകളിലെ
    നക്ഷത്ര കാഴ്ചകളില്‍ ,
    എന്‍റെ പ്രണയം
    കാട്ടു തീയായ്‌ പടര്‍ന്നിരുന്നു... good lines...

    ReplyDelete
  9. ഈനിമിഷം..
    യാത്രാ മൊഴിയില്ല.
    വേഷ പകര്‍ച്ചകളില്ല.
    ആകയാല്‍,
    ഞാനെന്‍റെ തൂലിക
    കുടഞ്ഞെറിയുന്നു.

    തുച്ഛ ജീവനും.


    soo touching words... keepitup...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഒരു പിന്‍ കുറിപ്പ് :
    നിന്‍റെ മാറിലെ ചൂടേറ്റു രാവുറങ്ങുംമ്പോളും,
    ഒരു വേനല്‍ മഴതുള്ളിയായ് നിന്നില്‍ ചിതറി വീഴുമ്പോളും,
    ഈ രാവ്‌ പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
    നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല..

    ഓരോ രാവും പുലരുന്നത് മൃതിയിലേക്ക് തന്നെയല്ലേ...

    ReplyDelete
  12. നിന്‍റെ പ്രണയവും എന്‍റെ പ്രണയവും ഒരു പോലയല്ല .... മഴയിലും വെയിലിലും അതെന്നോടൊപ്പമുണ്ട് ... എന്‍റെ പുഞ്ചിരിയിലും എന്‍റെ കണ്ണീരിലും നിന്‍റെ ഓര്‍മകളുണ്ട്. രാവ് പുലരുന്നത് സ്മൃതിയിലേകനങ്കിലും മൃതിയിലേകനന്കിലും എന്‍റെ പ്രണയം അനന്തമാണ്...

    ReplyDelete