Sunday, October 20, 2013

ആണ്‍പന്നിക്കും പറയുവാനുണ്ട് ***


__________________________ 


എത്ര കാതുകൾ പൊത്തി പിടിച്ചാലും
 പറയുവാനുണ്ടെനിക്കും പെണ്ണേ,
ഈ തീരാ യാത്രകളിൽ   പരസ്പ്പരം,
നാം ഇണപന്നികൾ മാത്രമെന്ന് 

നിനക്കറിയാമോ; 
പിറവി മരണത്തിൽ 
സൂചി മുന കോർത്ത  
നാമോരേ പ്രാണൻ .
നിറെ മാറിലെ നനവിലെന്ന പോൽ 
എന്റെ നെഞ്ചിലെ കാറ്റ് മരങ്ങളിൽ 
കടമ്പ് പൂത്ത ഒരേ വസന്തം,
ഒരേ നീരിൻ കാട്ടുചോല 
ഒരേ ശിലയിടുക്കിലെ  കാണാ കന്മദങ്ങൾ ,
 ത്രിസന്ധ്യയിൽ നിന്റെ 
സിരകളിൽ ചുവപ്പ്  മേഘമായൊഴുകും 
നേരം ,ഞാൻ നിന്റെ സുര ഗംഗ .
ഒരു ഭോഗ മൂർച്ഛയിലെ 
നിമിഷ വേഗത്തിൽ 
തമ്മിൽ മയക്കം മിഴികളിൽ 
ഊയലാടും നേരം  നാം
വെറും രണ്ടു കുഞ്ഞുങ്ങൾ  .


നിനക്കറിയാമോ;
ഒറ്റ പൂണ്ടടക്കത്തിൽ'
ഒരു തീവ്ര ചുംബനത്തിൽ 
നീ മത്രമല്ല പൂക്കുന്നതെന്ന്?
നെഞ്ച് പോള്ളുന്നേതു  മീന ചൂടിലും 
 ഒറ്റ നോവിന്റെ തലോടലിൽ 
ഒരു കര്കിടക രാവു മുഴുവൻ 
നാം നനയുന്നുവെന്നു?
നിന്റെയുള്ളം മിടിക്കുന്ന 
താളത്തിൽ ഹൃത്തിലൊരു 
കുഞ്ഞു താരാട്ട് 
കേൾക്കുന്നുവെന്നു ?

നിനക്കറിയാമോ;
നഗരം നമ്മെ ഒരു 
ഒരു സിറിഞ്ചിൽ 
ലഹരിയുടെ മഞ്ഞ വെളിച്ചം പൊതിഞ്ഞ ആ  നേരം?
നീയാണും , ഞാൻ പെണ്ണും -
നീ ആകാശവും ഞാൻ ഭൂമിയും -
നീ ഉയര്ച്ചയും ഞാൻ താഴ്ചയും -
നീ കുന്നും  ഞാൻ ഗർത്തവും  ചമഞ്ഞ് 
പുതു  ലിംഗ ഭേദത്തിന്റെ 
സമവാക്യങ്ങൾ കുറിച്ചുവെന്നു?


നിനക്കറിയാമോ;
മാറി വരുന്ന നമ്മിലെ ഇണകളുടെ 
ഒരേ നിഴലിലെ / അതെ ചലനങ്ങളെ
ഒരേ താളങ്ങൾ കൊരുക്കും 
ഒരേ വാക്കുകളെ ,
ചുടു നിശ്വാസങ്ങളെ ;
നിനക്കറിയാമോ;
പെണ്ണിനെന്നല്ല -
ആണിനും പ്രണയമെന്നത് 
ഒറ്റ ഭോഗത്തിന്റെ 
ആദ്യ നിവേദ്യമെന്നു?
അരകെട്ടിലെ അണയാത്ത കരുത്തിൽ 
നാമോരെ ശയനത്തിൻ 
 നട്ട് ബോൾട്ട്  ബന്ധനമെന്ന് ?

നിനക്കറിയാമോ;
ശവ ശൈത്യം പുതച്ചു 
മരണം കാലുകളിൽ 
ടാഗ്  ചെയ്യപെടുന്നവന്റെ 
മൊർചറിയിലെ മൗന  മന്ദഹാസം?


നിനക്കറിയാമോ ചത്ത്‌ പോയൊരു 
ഇണപന്നി കുഴിമാടം തുറന്നു വന്നു 
കിനാവിലൊരു രതി ഗീതം മീട്ടുമ്പോൾ 
കണ്ണുകൾ  തിരുമ്മി 
നീയിതുപോൽ 
ഇനിയും നേരിലേക്ക് ഉണരുമെന്നു ?

നിനക്കറിയാമോ.
.........?

___________________________________ 


***(പത്തു വര്ഷം മുൻപേ കെ പി രാമനുണ്ണിയുടെ എം സി പി (മെയിൽ  ഷോവനിസ്റ്റ് പിഗ് ആണ്‍  പന്നി) യുടെ കഥ വായിച്ചിരുന്നു...  ഇപ്പോൾ ഓര്മ്മയിലും ജീവിതത്തിലും എന്നിലെ ആണ്പന്നിയെ ഞാനും ചികയുന്നു... )

18 comments:

  1. Replies
    1. നന്ദി chinchu.
      വായനക്ക്;
      വാക്കുകൾക്കു..

      Delete
  2. പന്നിയ്ക്കുമില്ലെ ജീവിതം ,ആഗ്രഹങ്ങള്‍

    ReplyDelete
    Replies
    1. അവരും നിറക്കുകയാകാം ആഗ്രഹങ്ങളുടെ തീരാ ചഷകങ്ങൾ...

      Delete
  3. നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
  4. ആശംസകള്‍ മനു ഭായ്

    ReplyDelete
  5. നിനക്കറിയാമോ;
    മാറി വരുന്ന നമ്മിലെ ഇണകളുടെ
    ഒരേ നിഴലിലെ / അതെ ചലനങ്ങളെ
    ഒരേ താളങ്ങൾ കൊരുക്കും
    ഒരേ വാക്കുകളെ ,
    ചുടു നിശ്വാസങ്ങളെ ;
    നിനക്കറിയാമോ;
    പെണ്ണിനെന്നല്ല -
    ആണിനും പ്രണയമെന്നത്
    ഒറ്റ ഭോഗത്തിന്റെ
    ആദ്യ നിവേദ്യമെന്നു?
    അരകെട്ടിലെ അണയാത്ത കരുത്തിൽ
    നാമോരെ ശയനത്തിൻ
    നട്ട് ബോൾട്ട് ബന്ധനമെന്ന് ? manu....ishtam

    ReplyDelete
  6. എന്തൊക്കെയോ മനസ്സിലായി - കുറെയെന്തൊക്കെയോ മനസ്സിലായില്ല താനും - ഒരു പക്ഷേ ഞാന്‍ ഈ എഴുത്തിനാധാരമായ രചന വായിക്കാത്തത് കൊണ്ടാവാം..

    എന്തായാലും ചിന്തകളും എഴുത്തും അനുസ്യൂതം തുടരട്ടെ! വീണ്ടും വരാം.

    ReplyDelete
    Replies
    1. ലളിതമായ രചനയിൽ പിന്നോക്കം നില്ക്കുന്നു ചിലപ്പോള..
      ശ്രമിക്കാം...
      വായനക്കും വാക്കിനും നന്ദി...സ്നേഹം
      nishaa

      Delete
  7. Abhijitj SudhakarSunday, November 24, 2013

    ഇഷ്ടം

    ReplyDelete