____________________________________________
പുഴ പെയ്യുന്നു
മഴ ഒഴുകുന്നു
നാം നനയുന്നു
_____________________________________________
ഏകാന്തത-
ഓർമകളിലേക്കൊരു
കുറുക്കു വഴി
___________________________________________
മരിച്ചു പോകയാൽ
ആരുമെന്നെ
വിളിക്കാതെയായി
____________________________________________________
മൂവന്തി ചുവപ്പ്
നിള പകുക്കുന്നതും നോക്കി
ഒരൊറ്റ പറവ.
___________________________________________________
മകരക്കുളിർ
മാന്തളിർ തുമ്പിലും
മാമ്പഴ ഗന്ധം
_____________________________________________
എത്ര ക്ഷണികം
പ്രണയ വേഷങ്ങളിലീ
മൂഡസ്വർഗ്ഗം.
പൊഴിഞ്ഞൊരില
പോയ പൂക്കാലങ്ങളുടെ
ഉന്മാദ ഗന്ധം
______________________________________________________
പാൽമണം
പിഞ്ചിളം സ്വരം-
അമ്മ തൊട്ടിൽ.
_______________________________________________________
ജീവിത വേദി.
വീണ് തലയുടഞ്ഞോർ
ഹ; വേഷ ഗാംഭീര്യം !
_____________________________________________________________
ആകാശ കുട
ജീവിതം നനഞ്ഞൊരേ
പ്രാണ വേഷങ്ങൾ
____________________________________________________________
ഇഷ്ട്ടം ഈ ചെറു ചിന്തകള്... --
ReplyDeleteThis comment has been removed by the author.
Deleteനന്ദി..സ്നേഹം...
Delete
ReplyDeleteകുഞ്ഞു കുഞ്ഞു വലിയ കവിതകൾ ..ഗ്രേറ്റ് ...
Deleteഇഷ്ട്ടം ഈവഴിയിലെന്നെ വായിക്കുന്നതിൽ....
Manoharam e chinthakal
ReplyDeletesneham..
Delete