------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.
ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..
നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..
സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..
വിപ്ലവ ലഹരിയുടെ മദ ഗന്ധം..
നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..
സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..
-------------------------------------
കഴിഞ്ഞ വര്‍ഷം കനു സന്യാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ പഴയ വിപ്ലവകാരിയുടെ കയ്യില്‍ പോയ കാല നക്സല്‍ബാരി ഗ്രാമത്തിന്റെ വിപ്ലവ പ്രതാപങ്ങളോട് യാത്രാമൊഴി ചൊല്ലിയ ഒരു കടാലാസു കുറിപ്പുമുണ്ടായിരുന്നു.. തീവ്ര കമ്മുനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ ചെങ്കൊടിയേന്തിയ അഭിനവ ഇടതു ചാണക്യന്‍മാരുടെ പാര്‍ലമെന്ററി വ്യാമോഹത്തിനെതിരെ നിക്ഷേധത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ അദേഹത്തെ ആനാളുകളുടെ അധികാര വെറി പൂണ്ടു നിശബ്ധനാക്കിയതും ലോകം സാകൂതം നോക്കി കണ്ട ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു...!
ReplyDeleteഅറുപതുകളുടെ ഒടുവില്‍ ചാരും മജൂംദാരിനോടൊപ്പം പാര്‍ട്ടി വിടുമ്പോള്‍ ലക്‌ഷ്യം വിഘടിത നക്സല്‍ സംഘടനകളെ ഏകോപിപ്പിക്കുക എന്നതായിരുന്നു. ഭൂ പ്രഭുക്കന്മാര്‍ക്കെതിരെയുള്ള സായുധ കലാപങ്ങളുടെ പേരില്‍ അദ്ദേഹത്തിന് തടവറ ഒരുക്കിയതും ബംഗാളിലെ ഇടതു മുഖ്യന്‍ ജ്യോതി ബസുവിന്റെ കാലത്തായിരുന്നുവെന്നത് ചരിത്രം കുറിച്ച ഒരു വൈരുദ്ധ്യാത്മക മഹാ തമാശ!
മാവോവാദികളുടെ സായുധ വിപ്ലവങ്ങളെ അപലപിച്ച സന്യാല്‍ സിംഗൂരിലെ ഭൂസമരത്തിലും പ്രക്ഷോഭകാരികളെ എകൊപിപ്പിക്കുന്നതില്‍ പ്രയത്നിച്ചിരുന്നു. എന്നാല്‍,നക്സല്‍ ബാരിയുടെ വരണ്ട മണ്ണില്‍ വിപ്ലവത്തിലെ നേരിന്‍റെ വിത്തെറിഞ്ഞ ആ വിപ്ലവകാരിയെ ഒതുക്കാന്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഇരുണ്ട ഇട നാഴികളില്‍ ഉപജാപങ്ങളുടെ കയര്‍ പിരിച്ചിരുന്നതും ഇടതു ഭരണത്തിന്റെ വരേണ്ന്യ കാലത്തായിരുന്നു. ഇന്ത്യ മുഴുക്കെ അലയടിച്ച നവവിപ്ലവാശയങ്ങളില്‍ ഇങ്ങു വയനാട്ടിലെ തിരുനെല്ലിയില്‍ മുഴങ്ങിയ വെടിയോച്ചകളില്‍ നിലച്ചു പോയ വര്‍ഗീസുമാരുടെ ശബ്ദങ്ങളെ പോല്‍ ഓര്‍മകളുടെ നിശബ്ധമായ താഴ്വരകളിലേക്ക് ആശയങ്ങളെ നിഷ്ക്കരുണം എടുത്തെരിയപ്പെട്ടതും സമകാലിക മാവോയിസ്റ്റ് പാതകളിലെ രക്ത രൂക്ഷിത യുദ്ധങ്ങള്‍ ആയിരുന്നു..(വിപ്ലവം??)
വിപ്ലവ പ്രസ്ഥാനങ്ങളും , ഇടതു ഭരണ കൂടങ്ങളും ആശയങ്ങളുടെ യും,ആദര്‍ശങ്ങളുടെ യും,പ്രത്യയ ശാസ്ത്രങ്ങളുടെയും ചുവന്ന പൂക്കളെ നിര്‍ദയം കശക്കി എറിഞ്ഞപ്പോള്‍ മുറിവേറ്റ മനസ്സുമായി ഇങ്ങു കാലങ്ങള്‍ക്കപ്പുറം നിശബ്ദനായി ഇറങ്ങിപ്പോയ ആ മഹാ വിപ്ലവകാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരിറ്റു മിഴിനീര്‍....
സന്യാല്‍..,
ReplyDeleteനീയും
വഴി തെറ്റിയ
ഇടയന്‍..
വിപ്ലവ ലഹരി നഷ്ട്ടപെട്ടിരിക്കുന്നു..?
Ninte manassum murinjirikkunnu.. Laal salaam my comrade poet... Laal salaam
ReplyDeleteKavithayenna nilayil kollaam.. But, vaakkukalile raashtreeyam manu nellaya enna kaviye cheruthaakkunnu.. I dont support u dear poet.. All the best :(
ReplyDeleteനിന്‍റെ കണ്ണിനു കാഴ്ചയും,
ReplyDeleteനിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..
goood......!
മനു,
ReplyDeleteവിപ്ലവങ്ങള്‍ എന്നും എനിക്ക് ഹരമായിരുന്നു
ഒരു വിപ്ലവം പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും........
വിപ്ലവങ്ങള്‍ ജീവനും കൊണ്ട് പൊകാറെയുള്ളൂ, ജീവിതം തിരിച്ചു തരാറില്ല എന്ന ഒരു തോന്നലാണ് എന്നെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്...
സന്യാല്‍, പാവം.....വഴിതെറ്റിപ്പോയ കുഞ്ഞാട്.....
എഴുത്ത്, കൊള്ളാം .....
നമ്മള്‍ ഒരു തോറ്റ ജനതയാണ്..ഇനിയും തോല്പികുക,
ReplyDeleteഅസാധ്യം..
മനസ്സില്‍ മരിച്ച ചില ഓര്‍മകളിലേക്ക്....
ReplyDeleteനല്ല ശക്തമായ ഭാഷ
ReplyDeleteഎഴുത്ത് ഗൌരവമായി എടുക്കൂ..
മനൂ...
ReplyDeleteവേറിട്ട് നടന്നവരാണ് വിപ്ലവം സൃഷ്ടിചിട്ടുള്ളത്..
ഇടം കിട്ടിയവർ അതു സ്വപ്നമായി വിതറിയിട്ടേയുള്ളൂ...
കൊച്ചു വരികളുടെ ഒതുക്കം കവിതയുടെ ആശയത്തിന് ഗൌരവം പകർന്നിട്ടുണ്ട്...
വരികളിൽ രാഷ്ട്രീയം വന്നാൽ കവിത, (കവി തന്നെയും)ചെറുതാകുന്നു എന്നു അഭിപ്രായപ്പെട്ട ആ അജ്ഞാതനാമാവിനോട് ഭിന്നാഭിപ്രായമാണുള്ളത്. കവിത, രാഷ്ട്രീയം തന്നെയാാണെന്ന് ഞാൻ കരുതുന്നു.
നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ReplyDeleteദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..!!
manuuuuu..... ur words r soooo shaaarp!!!
like uuuuu soooooooo......
കവിതയെകുറിച്ച് എനിക്കൊന്നും അറിയില്ല മനുവേട്ടാ..
ReplyDeleteDear manu nellaya..,
ReplyDeletei have no words to say about your good concepts! But i think that you are the diffrent thinker from othr online guys.. Really i like ur words yaar.. Keepit upp ma comrade..
Have a big smiley :)
Regards.. S.K
(Miss- S.K)
കവിത ഇഷ്ടമായി
ReplyDelete@ ലീല എം ചന്ദ്രന്‍.. ==ചേച്ചീ വിപ്ലവവും സാമ്രാജ്യത്വ ചന്തകളിലെ വെറും ചരക്കു മാത്രമായിരിക്കുന്നു....
ReplyDelete@Anonymous said...
Ninte manassum murinjirikkunnu.. Laal salaam my comrade poet... Laal സലാം== ലാല്‍ സലാം അജ്ഞാത സുഹൃത്തേ...
@Anonymous said...
Kavithayenna nilayil kollaam.. But, vaakkukalile raashtreeyam manu nellaya enna kaviye cheruthaakkunnu.. I dont support u dear poet.. All the best :( === എന്‍റെ ചിന്തകള്‍ ഞാന്‍ പോസ്റ്റുന്നത് മനസാക്ഷിക്ക് വിരുധമായല്ല സുഹൃത്തേ... സത്യം തുറന്നെഴുതിയാല്‍ ഞാന്‍ ചെരുതാകുമേങ്കില്‍ അതെന്റെ ഒരു കഴിവുകേടായി തന്നെ കണ്ടോളൂ...അതില്‍ നിന്നും താങ്കള്‍ക്കു വല്ല ആനന്ദവും കിട്ടുമെങ്കില്‍ അങ്ങനെ ആകട്ടെ... നന്ദി...സ്നേഹപൂര്‍വ്വം....
--------------------------------------------------------------------------------------------------------------------------
@manjari menon .. നന്ദി മന്ജരീ... ഇവിടെ വന്നു ചിന്തകള്‍ പങ്കിട്ടെടുതത്തിനു....
----------------------------------------------------------------------------------------------------------
@sumi haneef ==== നമ്മുടെ മനസ്സില്‍ ചില അണഞ്ഞു പോയ ജ്വാലകള്‍ ഉണ്ടായിരുന്നു... അണച്ച് കളഞ്ഞത് നാമല്ല.. മുന്‍പേ വന്ന മുതലാളിത്വ മാടംബികള്‍... അതവരുടെ ആവശ്യവുമായിരുന്നു.... നന്ദി....
--------------------------------------------------------------------------------------------------------
@മുറിവുകളുടെ വസന്തം == അതേ ഇനി നമുക്ക് ജയിക്കാം..തോല്‍വിയില്‍ നിന്നു തോല്‍വിയിലേക്ക്.. നിന്‍റെ വാക്കുകളിലെ
മുറിവും ഞാന്‍ വായിച്ചു...
-----------------------------------------------------------------------------------------------------------
@Anonymous said...
നല്ല ശക്തമായ ഭാഷ
എഴുത്ത് ഗൌരവമായി എടുക്കൂ..== ആശയങ്ങള്‍ അനുവദിക്കുന്ന കാലം വരെ... നന്ദി....
-----------------------------------------------------------------------------------------
@മഴയിലൂടെ........,
വരും നാളിലേ സ്വപ്നഗള്‍ക്ക് ജീവന്‍ തുടിക്കുമായിരിക്കാം.. കാതിരികാം നമുക്ക്... നന്ദി...
-----------------------------------------------------------------------------------
@പാച്ചു == നിന്‍റെ വാക്കുകള്‍ എന്‍റെ ഊര്‍ജമാണ്...സൌഹൃധതിന്റെ മഹാ ഊര്‍ജ്ജം...
--------------------------------------------------------------------------------------
@ manasa ... നന്ദി.... ഹൃദയപൂര്‍വ്വം...
-------------------------------------------------------------------------------
@നേന സിദ്ധീഖ് == ;)))))
------------------------------------------------
@മിസ്സ് എസ് കെ...(?!) ഉം..മെയില്‍ ഞാന്‍ കണ്ടു,,,, അതിലപ്പുറം വലിയൊരു കാമെന്റ്റ് ഇല്ലല്ലോ... നദി...;)
-------------------------------------------------------------------------
@ഫെമിന ഫറൂഖ് === നന്ദി... സസ്നേഹം... ;)
സൂര്യജ്ജ്വാലകളുടെ
ReplyDeleteപടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍ ..
തിളങ്ങുന്ന ഉപമകള്‍ ..തിളക്കുന്ന അലങ്കാരങ്ങള്‍
കവിത ഹൃദ്യം.
ചില പെരുച്ചാഴി രാഷ്ട്രീയങ്ങള്‍ക്കിടയില്‍ ഇതൊരു ആശ്വാസം..
ReplyDelete@ആറങ്ങോട്ടുകര മുഹമ്മദ് == നന്ദി... വരികളിലൂടെ ഒരു ദൂരം സന്ജരിച്ചതിനു...
ReplyDelete--------------------------------------
@M.K.KHAREEM === തെറ്റിയത് ഒരു ജനതയ്ക്ക് അല്ലെന്നു തോന്നുന്നു... കാലത്തിനും??.ല്ലേ സന്ജാരീ.... നന്ദി... ഹൃദയപൂര്‍വ്വം..;)
"കാത്തു നില്ക്കരുത്.. കുമിഞ്ഞു കൂടിയ മോഹങ്ങള് തലച്ചുമടായ് കഴുത്തു ഞെരിക്കും.. കാലത്തെ കീഴടക്കുന്നവര് കളിയാക്കി കടന്നുപോകും.."
ReplyDeleteമനോഹരം അതി മനോഹരം വായിച്ചു ത്രില്ലടിച്ചൂ ,..........സൂപ്പര്‍ ഡാ ,..............
ReplyDeleteസന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..
ഇനി നീ വഴി തെറ്റല്ലേ പൊന്നെ ഇവിടുണ്ടാകണം
എങ്കിലല്ലേ ഞങ്ങള്‍ക്ക് ഈ ചൂടന്‍ കവിതകള്‍ വായിച്ചു ആവേശം കൊള്ളാന്‍ കഴിയുകയുള്ളൂ
കവിതയെ വിലയിരുത്താന്‍ കൊമ്പന്‍റെ കൊമ്പിന് ത്രാണിയില്ല
ReplyDeleteഎങ്കിലും ഒരു കാര്യം പറയാം ഇനിയുള്ള കാലം വിപ്ലവം ജയിക്കില്ല
sakhave ithinodellaam njaanum yojikkunnu....kavithayallith, kallil kothiya sathyam...
ReplyDeletevijish kakkat
@ അനില്‍=== നന്ദി അനിലേട്ടാ... തരുന്ന ഈ സ്നേഹത്തിനും.... ;(
ReplyDelete----------------------------------------------------------------------------
@കൊമ്പന്‍== ആശയങ്ങളെ വിലയിരുത്താന്‍ നമ്മുടെ ചിന്തകള്‍ക്കു കഴിയട്ടെ മൂസാ.. നന്ദി... സസ്നേഹം....
-----------------------------------------------------------------------------
@vijish കക്കാട്ട്== നന്ദി വിജീഷ്... സത്യത്തെ പങ്കിട്ടെടുതത്തിനു..... നന്ദി..... ;)
കൊഴിഞ്ഞുപോയ വസന്തങ്ങളെ മറന്ന് നമുക്ക് വരാനിരിക്കുന്ന വേനലിനെ പ്രതീക്ഷിക്കാം...
ReplyDeleteവിപ്ലവകാരിയുടെ കനലടങ്ങിയാൽ സന്യാസിയാവുമെന്നാരോ പറഞ്ഞിട്ടില്ലേ...
മനു ആദ്യമായി നീ ഒരു കവിതപോലെ ഒന്ന് എഴുതി കണ്ടാലോ സന്തോഷം ഹഹഹ
ReplyDeleteആരിലാണ് നമ്മള്‍ പ്രതീക്ഷ വക്കേണ്ടത് ,രിലയന്സിലാണോ ??? manu ?
ReplyDelete@നികു കേച്ചേരി == വേനലും ശിശിരവും മാറുമെന്നതിനാല്‍; മാറ്റത്തെ ആശയങ്ങള്‍ക്ക് മുകളില്‍ കുടിയിരുത്താം... മാറ്റം അനിവാര്യമാണല്ലോ... ചില നേരം ശാപവും... നന്ദി നികൂ...
ReplyDelete-----------------------------------------------------------------------------------
@babu cpy said...== ഹ..ഹ.. നാളെ അംബാനിമാരും നമ്മുടെ സ്വപനങ്ങള്‍ക്ക് വില പറയുന്ന വിപ്ലവ കാലം വിദൂരമല്ല... കാലം മാറ്റങ്ങലുടെതല്ലേ... മാറും...ഇനിയുമിനിയും... ല്ലേ ബാബു സഗാവേ.... നന്ദി...ഹൃദയ പൂര്‍വ്വം...
;)))
മനുവിന്റെ കവിതകളില്‍ ഞാനും ''ഇടം തേടാറുണ്ട്..'' ..ഒന്നു ചോദിച്ചോട്ടെ...; മറ്റു കവിതകളില്‍ വരികളില്‍ വന്നു പോകുന്ന ഈ ജാനിസ് ആരാണ്? ഭാര്യ,കാമുങ്കി? അതോ കൂട്ടുകാരി...??
ReplyDelete(ഞാനാരാണെന്ന് നോക്കണ്ട... അറിയുന്ന ഒരു കൂട്ടുകാരി... ആശംസകള്‍ സുഹൃത്തേ.....)
@Anonymous == മനസ്സിലായില്ല?
ReplyDeleteവായനക്ക് മാത്രം നന്ദി.....
enthu parayan manu.... ningal enthezhuthiyalum athu manoharam aanu....
ReplyDelete"മറക്കുക ഞങ്ങളെ ഞങ്ങള്‍ മറന്ന പോലെ. "
ReplyDelete(70 കളുടെ പ്രകീര്തകരോട്.... സച്ചി )
വേരുകളിലെ മുറിവുകള്‍ ..
മണ്ണിന്റെ മഹാമൌനത്തിനു മാത്രമറിയുന്ന
നീറ്റലിന്റെ നോവ്...
ചികയരുത്.... !!
ഗുല്‍മോഹര്‍
അറിയാനും ചിന്തിക്കാനും പഠിക്കാനും ഉതകുന്ന കവിത! ആശംസകള്‍
ReplyDeletejeevanulla varikal....!
ReplyDeletehave a red salute dear comrade.......
ഫേസ് ബുക്കിലൂടെയാണ് ഇവിടെ എത്തിയത്...... ശക്തമായ കവിത..... പ്രത്യശാസ്ത്രത്തിന്റെ കണ്ണീര്‍ വരണ്ട മുഖം ഇതില്‍ കാണുന്നു...ദന്തേവാഡയുടെ ചുവന്ന ചിരി.....
ReplyDeleteThis comment has been removed by the author.
ReplyDelete@ ആതിര... ,==
ReplyDelete@ഗുല്‍മോഹര്‍ ==== ''ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..
ഹൃദയം തുളച്ച്
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.'' നന്ദി ഗുല്‍ മോഹര്‍.............
@Muneerinny- ഇരുമ്പുഴി ==
@ Anonymous ========
നന്ദി... വായനക്കും... അഭിപ്രായത്തിനും.... സ്നേഹപൂര്‍വ്വം....
----------------------------
@ മനോഹര്‍ കെവി == മനസ്സിലൊരു കോണില്‍ കെടാതെ കിടന്ന ഒരു കനല്‍ ഉണ്ട് ഇപ്പോഴും... സമ കാലിക ആശയ ജീര്ന്നതക്ളില്‍ മൂടി ..അങ്ങനെ.... നന്ദി.... വായനക്കും... അഭിപ്രായത്തിനും.....
--
ശക്തമായ ഭാഷ...വിപ്ലവം മനസ്സില്‍ നിന്നും വിടവാങ്ങാന്‍ വെമ്ബുന്നോ?.നന്നായിരിക്കുന്നു....ആശംസകള്‍......
ReplyDelete@meera prasannan ====
ReplyDeleteകനലുറങ്ങുന്ന മനസ്സുകള്‍ക്ക് വിശ്രമമില്ല മീരാ. ചില മാറ്റങ്ങള്‍ മനസ്സുകളെ നോവിചേകകാം. .. എങ്കിലും....നന്ദി മീരാ... കനലുകളുറങ്ങുന്ന വഴിയെ വന്നതിനു... ;)
Iam so late to read your sharp words.. Really Sory manu nellaya.. Best vishes..
ReplyDeleteRegards,
Arya mohan.Iam so late to read your sharp words.. Really Sory manu nellaya.. Best vishes..
Regards,
Arya mohan.
keepitup my comrade...!!!any way , are you a rebel?? :)
ReplyDeletelaal salaam....
ReplyDeleteabhivaadhangal kanu dhaadhaa...
ReplyDeleteനിന്‍റെ കണ്ണിനു കാഴ്ചയും,
ReplyDeleteനിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..
read it so heartly... good lines manu...
സമകാലിക ഇടതു ആചാര്യന്മാരെല്ലാം ഇന്ന് വലതു പക്ഷ ചിന്തയുടെ ദല്ലാള്കളായി പോകുന്ന കാഴ്ച west ബംഗാളില്‍ സര്‍വ്വ സാധാരണം...
ReplyDeleteവിവരണം നന്നായി മനു..
സമകാലിക ഇടതു ആചാര്യന്മാരെല്ലാം ഇന്ന് വലതു പക്ഷ ചിന്തയുടെ ദല്ലാള്കളായി പോകുന്ന കാഴ്ച ബംഗാളില്‍ സര്‍വ്വ സാധാരണം... വിവരണം നന്നായി മനു..
ReplyDeletecommunist aashayangalile akam kaazhchakal manuvinu ariyillennu karuthunnu... varikalile kavitha nanaayi.
ReplyDeleteഉറഞ്ഞ മനസ്സിലെ
ReplyDeleteശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..
വിപ്ലവം !!
ReplyDeletegood revelutionary thoughts.....!!
ReplyDelete"സന്യാല്‍..,
ReplyDeleteനീയും
വഴി തെറ്റിയ
ഇടയന്‍.."
ക്രിസ്തു മതവും മാര്ക്‍സിസ്റ്റ് മതവും തമ്മിലുള്ള ബന്ധം നന്നായി കാണിച്ച് തന്നിരിക്കുന്നു.
നന്ദി
സന്ദീപ്
കവിത ശക്തം, ഇഷ്ടപ്പെട്ടു
ReplyDeleteകവിതയിലൂടെയുള്ള മടങ്ങിപ്പോക്ക് ഒരു ഒളിച്ചോട്ടമാകുന്നു,
“നമ്മള്‍ ഒരു തോറ്റ ജനതയാണ്..ഇനിയും തോല്പികുക,
അസാധ്യം..” (കടപ്പാട്:മുറിവുകളുടെ വസന്തംMay 1, 2011 12:37 AM)