----------------------------------------------------
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവും
പേറി
എന്നത്തേയും പോലെ
ഇന്നും
പലരും യാത്രകള്‍ തുടരുന്നുണ്ട്.
എന്നാല്‍ ,
ട്രാഫിക് ലൈറ്റിന്റെ
ചുവന്ന വെളിച്ചം
കൈനീട്ടി തടയുന്നത്
ഏതു നിമിഷങ്ങളുടെ
മരണത്തിലെക്കാണ്?
ചുവപ്പ്-
മഞ്ഞ-
പച്ച...;
പിറവി.. ജീവിതം.. മരണം..
സ്വപ്ന വസന്തത്തിന്റെ പച്ചപ്പില്‍
ദിനരാത്രങ്ങളുടെ
തുടര്‍ച്ചകള്‍ നെയ്യുന്നു.
വഴിവിളക്കിന്റെ കാലില്‍ നിന്നും
മഞ്ഞ വെളിച്ചം
മോന്തി
ഇടക്കൊരു ബ്രേക്ക് ..,
നിസ്സംഗതയുടെ സീബ്ര വരകള്‍..
ട്രാഫിക് വിളക്കിന്റെ
മഞ്ഞ വെളിച്ചം
കൊണ്ട് പോകുന്നത്
ഏതു ശൈത്യത്തിന്റെ
പീത ശയ്യയിലെക്കാണ്?
രോഗം..വരാന്ത,,,ആശുപത്രി..
വിശപ്പ് മൂളുന്ന ഈച്ചകള്‍..
മരണ മണത്തിന്റെ
പച്ച വിരിപ്പിന്‍ ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..
ഒറ്റപെടലിന്റെ
പാതാള ഗര്‍ത്തം..
******** ******** ******** *******
പ്രണയ മൂര്‍ച്ഛയുടെ
തിരക്കുള്ള
നിരത്തുകളില്‍ ,
വഴി വെളിച്ചം
കെടാറെയില്ല..
പച്ച കത്തുമ്പോള്‍
ചുവപ്പ് മരിക്കുന്നു.,
പച്ചക്കും ചുവപ്പിനുമിടയില്‍
മഞ്ഞയുടെ ഇളിഭ്യ ചിരി.
ട്രാഫിക്കിന്റെ രക്ത വെളിച്ചത്തില്‍
ഒരു മാത്രം നില്‍ക്കും നേരം
ആരും ആരെയും ഓര്‍ക്കാറില്ല.
ഓര്മ..,
പലര്‍ക്കും
പല
പോലെ..
നേട്ടോട്ടമോടുന്നവരുടെ
ഓര്‍മകള്‍
എന്നെങ്കിലും
താളുകളായി ,
മറിഞ്ഞു മായുമോ?
താളുകളിലെ ശൂന്യത..
പദങ്ങളുടെ വാഗ്ദാനങ്ങള്‍..
പ്രണയത്തിന്റെ
അര്‍ത്ഥ ശൂന്യത..
***** ******** ******** *********
ചുവപ്പ് ചിന്തിയ ട്രാഫിക്കില്‍
യാത്ര തുടരുന്നു..
മിഴികളില്‍ പരസ്പരം
അഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..
ട്രാഫിക് ഉണരുന്നു
തുടരുന്ന നാടകങ്ങളില്‍
അര്‍ത്ഥ രാഹിത്യങ്ങള്‍
വീണ്ടും ചൂളം വിളിക്കുന്നു..
കൌതുകത്തിന്റെ ചില്ലയില്‍
ലോകം
ഒരു കുഞ്ഞിനെ പോലെ
ചേക്കേറുന്നു...
ഹേ.., ട്രാഫിക് വിളക്കിന്റെ പാറാവുകാരാ...,
അങ്ങ് ദൂരെ
മരണത്തിന്റെ കറുത്ത ദൂതന്‍
നിന്നെയും കാത്തിരിക്കുന്നുണ്ട്...
സിഗ്നല്‍ അണക്കുക...
-------------------------------------------
ജീവിതം...പ്രണയം....മരണം...
ReplyDeleteഅസന്തുലിതമായ ജീവിതാവസ്ഥകള്‍...
അര്ഥരഹിതമായ കാമനകളിലെക്കുള്ള പ്രയാണങ്ങള്‍...
പച്ച കത്തുമ്പോള്‍
ReplyDeleteചുവപ്പ് മരിക്കുന്നു.,
പച്ചക്കും ചുവപ്പിനുമിടയില്‍
മഞ്ഞയുടെ ഇളഭ്യ ചിരി.
നന്നായിരിക്കുന്നു മനൂ....
- മിനി
ചുവപ്പ്-
Deleteമഞ്ഞ-
പച്ച...;
പിറവി.. ജീവിതം.. മരണം..
സ്വപ്ന വസന്തത്തിന്റെ പച്ചപ്പില്‍
ദിനരാത്രങ്ങളുടെ
തുടര്‍ച്ചകള്‍ നെയ്യുന്നു.
ട്രാഫിക്കിന്റെ രക്ത വെളിച്ചത്തില്‍
Deleteഒരു മാത്രം നില്‍ക്കും നേരം
ആരും ആരെയും ഓര്‍ക്കാറില്ല
നന്നായിരുക്കുന്നു മനൂ...
നേട്ടോട്ടമോടുന്നവരുടെ
ReplyDeleteഓര്‍മകള്‍
എന്നെങ്കിലും
താളുകളായി ,
മറിഞ്ഞു മായുമോ?
താളുകളിലെ ശൂന്യത..
പദങ്ങളുടെ വാഗ്ദാനങ്ങള്‍..
പ്രണയത്തിന്റെ
അര്‍ത്ഥ ശൂന്യത..
ജീവിതം ഒടുങ്ങും വരെ നമ്മെ അലട്ടും ഓരോ ജീവിത യാത്രയിലെ ട്രാഫിക് താക്കീതുകളും... കാത്തിരുന്നും മുഷിഞ്ഞും പിന്നെയും തുടരും നാമീ യാത്ര....
ReplyDeleteഎങ്ങനെ വിലയിരുത്തണം എന്ന് എനിക്കറിയില്ല മനു ഈ കവിതയെ....
പക്ഷെ മനുവിന്റെ മറ്റു ചിന്തകളിലെ ആശയങ്ങളേക്കാള്‍ വളരെയേറെ ശക്തം...!
നന്നായി...
കവിതയില്‍ നിന്നും കുറച്ചു വരികള്‍ എടുത്തു കമന്റ് ഇടാമെന്ന് കരുതി.. ഓരോന്ന് പോസ്റ്റ് ചെയ്യാന്‍ തുടങ്ങുമ്പോഴും അതല്ല അടുത്ത വരികള്‍ ആണ് കുറച്ചു കൂടി നല്ലത് എന്ന തോന്നല്‍ .. കവിത മഴുവന്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നില്ല ... അതുകൊണ്ട് ഇത്ര മാത്രം .. നല്ലചിന്തയും കവിതയും മനുവേട്ടാ .. ഇനിയും ഒരുപാട് എഴുതണം
ReplyDeleteസ്നേഹം
ദിവ്യ
എന്തായാലും ജീവിത ചക്രം തിരിയുമ്പോള്‍ ...എല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിക്കുമല്ലോ ....
ReplyDeleteമരണത്തിന്റെ കറുത്ത ദൂതന്‍ കാത്തിരിക്കട്ടെ .....
എങ്കിലും അടുത്ത പിറവിക്കായ് കാത്തിരിക്കാം നമുക്ക് .....
കവിതയ്ക്ക് ആശംസകള്‍ മനുവേട്ടാ ........
പ്രതീക്ഷിച്ച ഒരു കവിത!! ശക്തമായ വരികളോടെ...
ReplyDeleteകൊള്ളാം ഭായ്... ഇടക്കൊന്നു ''ബ്രേക്കിട്ടു'' വായിക്കുമ്പോള്‍ കിടിലം!!
അപ്പൊ ഒക്കെ... വണ്ടി എടുക്കട്ടെ... പച്ച വെളിച്ചം ''കത്തി....''
ആശംസകള്‍...
:D
ഒരുപാടിഷ്ട്ടമായി.... ഈ ''ജീവിത ട്രാഫിക് ജാമിലെ '' കാവ്യ ചിന്തയെ...
ReplyDeleteആശംസകള്‍..
മനൂ... ഉഷാർ... നാളുകൾക്ക് ശേഷം ഉള്ളിൽ തട്ടുന്ന വരികളുമായി വീണ്ടും...
ReplyDeleteചില അക്ഷരപിശകുകൾ ... തിരുത്തിയാൽ നന്നായേനെ
ഏതു വരികള്‍ നല്ലതെന്നു പറയും??? മനസ്സില്‍ തട്ടി...ഹൃദയത്തില്‍ പോറി....
ReplyDeleteഒരുപാടിഷ്ട്ടമായി.... കൂടുതല്‍ എന്താ പറയുക..... :):):)
നല്ല വരികള്‍
ReplyDeleteവഴിവിളക്കിന്റെ കാലില്‍ നിന്നും
ReplyDeleteമഞ്ഞ വെളിച്ചം
മോന്തി
ഇടക്കൊരു ബ്രേക്ക് ..,
നിസ്സന്ഗതയുടെ സീബ്ര വരകള്‍..
great..! like it.. asamsakal...
പ്രണയ മൂര്‍ച്ഛയുടെ
ReplyDeleteതിരക്കുള്ള
നിരത്തുകളില്‍ ,
വഴി വെളിച്ചം
കെടാറെയില്ല..
good concept.....
രോഗം..വരാന്ത,,,ആശുപത്രി..
ReplyDeleteവിശപ്പ് മൂളുന്ന ഈച്ചകള്‍..
മരണ മണത്തിന്റെ
പച്ച വിരിപ്പിന്‍ ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..
Awesome Write Manu Nellaya....
Congrats....
This comment has been removed by the author.
ReplyDeleteമനൂ..കവിത ഇഷ്ടമായി..
ReplyDeleteട്രാഫിക് ഉണരുന്നു
തുടരുന്ന നാടകങ്ങളില്‍
അര്‍ത്ഥ രാഹിത്യങ്ങള്‍
വീണ്ടും ചൂളം വിളിക്കുന്നു..
കൌതുകത്തിന്റെ ചില്ലയില്‍
ലോകം
ഒരു കുഞ്ഞിനെ പോലെ
ചേക്കേറുന്നു...
വരികളോരോന്നും ആസ്വദിച്ചു വായിച്ചു...പദങ്ങള്‍ കൊണ്ട് പോകുന്നത് അനുഭവിച്ച ജീവിത ട്രാഫിക്കിന്റെ കയ്പ്പുള്ള ഒരു ലോകത്തേക്ക്...
ReplyDeleteനന്നായി മനു കവിത....
നല്ല വരികള്‍ , all d best !!
ReplyDeleteചുവപ്പ് ചിന്തിയ ട്രാഫിക്കില്‍
ReplyDeleteയാത്ര തുടരുന്നു..
മിഴികളില്‍ പരസ്പരം
അഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..
മനുവേട്ടാ,
ReplyDeleteഒരുപാടൊരുപാട് ഇഷ്ട്ടായിട്ടോ ...
ആഗ്രഹിച്ചപോലെ ഒരു കവിത വന്നതില്‍ സന്തോഷം.
ചുവപ്പ് ഒരു ഒടുക്കമാണ് ഒരു തുടക്കവും
ജീവിച്ചു തീര്‍ത്ത മറഞ്ഞ ഓര്‍മകളുടെ തേങ്ങലാണ് മഞ്ഞയുടെ പ്രകാശം.
ജീവിതത്തിന്‍റെ അര്‍ത്ഥസൂന്യതയും നിരാശയും മങ്ങലേല്പിക്കുന്നുണ്ട് പച്ചപ്പിനെ മേനികൊഴുപ്പിന്.
ആരും കൊതിക്കുന്ന വശ്യതയാണ് ചുവപ്പിന്‍റെ പ്രകാശത്തിന് അടുക്കുംതോറും മങ്ങുകയും അകലും തോറും തെളിയുകയും ചെയ്യുന്ന ഈ ചുവപ്പിന്‍റെ പ്രകാശം കണ്ണ് ചിമ്മുന്നതും കാത്ത് പച്ച ലൈറ്റിന്‍റെ വിരിമാറിലേക്ക് ഒരു എടുത്തുചാട്ടത്തിനു തെയ്യാരെടുത്ത് ജീവിത പാതകള്‍ വഴിമുട്ടി നില്‍കുന്ന ഇന്നിന്‍റെ പകല്‍വെളിച്ചത്തില്‍ 'ട്രാഫിക്കില്‍ തെളിയുന്നത്' ഒരു അന്ത്യവും ഒരു ആദ്യവുമാണ്. ആശംസകള്‍...
.........................................................
സ്വപ്നങ്ങളില്‍ തുളവീണ
ഉടലുമായി ,
നോവുകളുടെ ഭാണ്ഡവും
പേറി
എന്നത്തേയും പോലെ
ഇന്നും
പലരും യാത്രകള്‍ തുടരുന്നുണ്ട്.
എന്നാല്‍ ,
ട്രാഫിക് ലൈറ്റിന്റെ
ചുവന്ന വെളിച്ചം
കൈനീട്ടി തടയുന്നത്
ഏതു നിമിഷങ്ങളുടെ
മരണത്തിലെക്കാണ്?
മരണ മണത്തിന്റെ
പച്ച വിരിപ്പിന്‍ ചൂടില്‍
ഒരു തുണ്ട് സ്വപ്നത്തില്‍
അണയുന്ന കവിത..
ഒറ്റപെടലിന്റെ
പാതാള ഗര്‍ത്തം..
ഒരു നാലും കൂടിയ ജങ്ങ്ഷനില്‍
ReplyDeleteജീവിതഭാണ്ഡവും പേറി
നിറങ്ങളുടെ അനുമതിയ്ക്കും
വിലക്കിനുമിടയിലെ ജീവിതം ....
നമ്മള്‍ ആരുമല്ല
നമ്മുടെ പേരുകളോ
നോവ് , പ്രതീക്ഷ , ദുഃഖം ,സുഖം ......
വര്‍ത്തമാനത്തിലെ കൂടിച്ചേരലിലും
സീബ്രാവരയുടെ അച്ചടക്കങ്ങളിലും
നമ്മള്‍ ഒന്നാണ് ...
ശേഷം പിരിയുന്ന വഴികളില്‍നിന്നും
ആരും തിരിഞ്ഞു ഭൂതത്തിലേയ്ക്ക് നോക്കാറില്ല ....
ട്രാഫിക് ... ഒരു തുറസ്സായ ജീവിതസത്രമാണ്,
നിറങ്ങളുടെ അനുമതിയ്ക്കും
വിലക്കിനുമിടയിലെ ജീവിതം ....
മനുവിന്റെ കവിതയിലൂടെ
മനുവിന്റെതായ ഒരു ട്രാഫിക് സിനിമ കണ്ടു,
ദര്‍ശനം വേണം എല്ലാത്തിലും
ഇവിടെ കവി അത് പൂര്‍ണ്ണമായി ഉപയോഗിച്ചിരിയ്ക്കുന്നു.
ഇഷ്ടമായ കവിതയ്ക്ക് ഒന്നൊന്നര കോടി നന്ദി.
Dear Poet, a great poem by a great poet, dear u sketched the real life only, and it became a poem sure a masterpiece, kaviyude vedanayokkoppam vedanikkunnu, hridayathil oru nombaram,
ReplyDeletegreat, again v r waiting dear, sure u can, edakkithupole mounathinte valmeekam matti purathu varuka
snehathode,
മറ്റുള്ളവരുടെ വേഗങ്ങള്‍ക്കിടയില്‍
Deleteഇഴഞ്ഞുനീങ്ങാന്‍ വിധിക്കപ്പെടുമ്പോള്‍
അടയാള വെളിച്ചങ്ങള്‍ക്കായി
കാത്തു കിടക്കേണ്ടിവരുമ്പോള്‍
ഇരച്ചുപെയ്യുന്ന മഴയുടെ
തായമ്പകപ്പെരുക്കങ്ങളെണ്ണി
വഴിയരുകില്‍ പെട്ടുകിടക്കേണ്ടിവരുമ്പോള്‍
കനവില്‍ വന്നു പൂവിറുത്തവര്‍ക്കായി
പൂക്കാതെ നിന്നു തളരുമ്പോള്‍
സ്വപ്നങ്ങള്‍ക്കു ചിറകുമുളക്കുന്നു.
പറക്കുന്ന വേഗങ്ങളുള്ള
അടയാളവെളിച്ചങ്ങളില്ലാത്ത
മഴകനക്കാത്ത വെയില്‍ തിളക്കാത്ത
നമ്മള്‍ നിശ്ചയിക്കുന്ന ഒരു ജീവിതം.
സ്വപ്നങ്ങളില്‍ തുളവീണ
ReplyDeleteഉടലുമായി ,
നോവുകളുടെ ഭാണ്ഡവും
പേറി
എന്നത്തേയും പോലെ
ഇന്നും
പലരും യാത്രകള്‍ .......
I am impressed. Keep writing. You are very talented. Congrats.
കണ്ടെത്താന്‍ ഒരുപാടു വൈകി.ഈ സിഗ്നലുകള്‍ ജിവിതത്തിന്റെ നേര്‍ക്കാഴ്ച.
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു.ആശംസകളോടെ.
ട്രാഫിക് ലൈറ്റ് വെളിച്ചത്തില്‍ ജീവിതത്തെ കാണാന്‍ ഉള്ള ശ്രമം മനോഹരമായി.
ReplyDeleteനല്ല വരികള്‍!!
ReplyDeleteനല്ല ഉപമ! ജീവിതത്തിന്‍റെ വീഥികളില്‍ എല്ലാ വിളക്കുകളും ശരിയായ വഴികള്‍ തന്നെ കാട്ടിത്തരട്ടെ എന്നാശംസിയ്ക്കുന്നു...
ReplyDeleteമിഴികളില്‍ പരസ്പരം
ReplyDeleteഅഭയം തിരയുന്നു.,
വീണ്ടും ഓര്‍ക്കുന്നു-
ഞെട്ടിയുണര്‍ന്ന
പുലരിയില്‍
മരിച്ചു പോയ പ്രണയത്തെ..
Nice lines..
Good one...
ReplyDelete