Tuesday, December 24, 2013

Haiku Poems / ഹൈക്കു കവിതകള്‍ -2

കുഞ്ഞുടുപ്പില്‍ മഴ നനച്ച് ജൂണ്‍.

____________________________________________________

ചുരമിറങ്ങി കരിമ്പനയിലേക്കൊരു തമിഴ് കാറ്റ്.

_______________________________________

മധു ചഷകം നോവു നുരയുമൊരു കുഴി മാടം.

__________________________________________

നിളാ ദുഖം പ്രണയം വറ്റിയൊരു വൃദ്ധ കന്യക.

________________________________________

സ്വപ്നങ്ങൾ മണ്ണിട്ട കുഴിമാടം രാത്രി.

__________________________________________

വെയിൽ നനഞ്ഞൊരു മഴ ഒഴുകുന്നു.

_________________________________________

രാപ്പകലിൽ അരുമയാം കുഞ്ഞ്- സന്ധ്യ.

_________________________________________

തീരവും തിരയും;
ക്ഷണികമാം
അഭയം . 

________________________________________________

ഒരു ചുംബനത്താൽ 
നീ മൊഴിയുന്ന ഭാഷ 
അതെതാണ് പെണ്ണേ

__________________________________________

മറവിയുടെ താഴ്വരയിൽ ഒറ്റപ്പെട്ടൊരു മരം- കാത്തിരിപ്പ്.

__________________________________________________

മൌന മുനയേറ്റു മുറിഞ്ഞ് വിശുദ്ധ പ്രണയം.

__________________________________________________

മഴയല്ലിവള്‍;
മരണം വിതക്കുമീ ദുര്‍ ദേവത.

________________________________________________

മൃതി ശൈത്യം പ്രാണൻ കൊഴിഞ്ഞ ശതാവരി പൂവ്.

______________________________________________

പകൽ വളർന്നൊരു
ഋതുമതി പെണ്ണ്-
സന്ധ്യ. 

________________________________________________

മരണത്തിലന്ത്യം,
പ്രണയത്തിലാദ്യം 
ചുംബനം-
ജൈവ ബന്ധനം.

_______________________________________________