Tuesday, December 24, 2013

Haiku Poems / ഹൈക്കു കവിതകള്‍ -2



കുഞ്ഞുടുപ്പില്‍ മഴ നനച്ച് ജൂണ്‍.

____________________________________________________



ചുരമിറങ്ങി കരിമ്പനയിലേക്കൊരു തമിഴ് കാറ്റ്.

_______________________________________



മധു ചഷകം നോവു നുരയുമൊരു കുഴി മാടം.

__________________________________________


നിളാ ദുഖം പ്രണയം വറ്റിയൊരു വൃദ്ധ കന്യക.


________________________________________


സ്വപ്നങ്ങൾ മണ്ണിട്ട കുഴിമാടം രാത്രി.


__________________________________________


വെയിൽ നനഞ്ഞൊരു മഴ ഒഴുകുന്നു.

_________________________________________


രാപ്പകലിൽ അരുമയാം കുഞ്ഞ്- സന്ധ്യ.

_________________________________________

തീരവും തിരയും;
ക്ഷണികമാം
അഭയം . 

________________________________________________

ഒരു ചുംബനത്താൽ 
നീ മൊഴിയുന്ന ഭാഷ 
അതെതാണ് പെണ്ണേ

__________________________________________

മറവിയുടെ താഴ്വരയിൽ ഒറ്റപ്പെട്ടൊരു മരം- കാത്തിരിപ്പ്.

__________________________________________________


മൌന മുനയേറ്റു മുറിഞ്ഞ് വിശുദ്ധ പ്രണയം.

__________________________________________________


മഴയല്ലിവള്‍;
മരണം വിതക്കുമീ ദുര്‍ ദേവത.

________________________________________________

മൃതി ശൈത്യം പ്രാണൻ കൊഴിഞ്ഞ ശതാവരി പൂവ്.

______________________________________________


പകൽ വളർന്നൊരു
ഋതുമതി പെണ്ണ്-
സന്ധ്യ. 

________________________________________________


മരണത്തിലന്ത്യം,
പ്രണയത്തിലാദ്യം 
ചുംബനം-
ജൈവ ബന്ധനം.

_______________________________________________



7 comments:

  1. മനോഹരം ഈ ചെറു ചിന്തകൾ ,
    ആശംസകൾ..

    ReplyDelete
  2. കുഞ്ഞു വാക്കിന്റെ
    വലിയ കവിതകൾ!
    നന്നായി.

    ReplyDelete
  3. എല്ലാം സുന്ദരം മനോഹരം..ചിത്രങ്ങളുടെ തിരഞ്ഞെടുപ്പും അസലായി

    ReplyDelete
  4. നല്ല കവിതകൾ

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

    ശുഭാശം സകൾ...

    ReplyDelete
  5. ഹൈകു മഹാകാവ്യം ആദ്യത്തെ നിഷ്കളങ്ക ഹൈകു വളരെ കൂടുതൽ ഇഷ്ടം

    ReplyDelete
  6. എല്ലാം സുന്ദരം മനോഹരം..manuchettaaaaaaaaa

    ReplyDelete
  7. തളിർക്കുന്നുണ്ട്
    ആ മൂന്നു വരിയിൽ
    കിളിർത്തത്

    ReplyDelete