Friday, July 26, 2013

ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )



____________________________________ 

മിഴികൾ കോർത്തിതേ തീരത്തിരിപ്പൂ നാം 
പോയ കാലത്തിൻ നൂലിഴ കോർക്കുവാൻ.
അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ 
ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?


ജന്മ- ജന്മാന്തര ലോകത്തിനിപ്പുറം 
ഋതുഭേദമില്ലാതൊരേ മെയ്യോടെ നാം.
അതിജീവനത്തിൻറെ സുഖ ദുഖ പാതയിൽ 
കൈകൾ കോർത്തൊരേ സഹ ദുഖ യാത്രികർ.

ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ 
വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
അഗാധ ചുംബന ബന്ധനത്തിലായൊരെൻ
പ്രാണാനുരാഗം പൂത്തേതോ വസന്തവും.

ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .


___________________________________(ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം (07:26 )

(Image courtesy to K.Gibran )

12 comments:

  1. ഒറ്റപ്പെടല്‍ ഒരു വേനലാണ്,
    കൊടും ശൈത്യവുമാണ്, പലപ്പോഴും
    ഒരു അതിജീവനവുമാണ്.
    ഹൃദ്യമായ വരികള്‍/. ആശംസകള്‍.

    സസ്നേഹം,

    ReplyDelete


  2. ഇന്നീ കൊടും ശൈത്യം പടരുന്ന ശയ്യയിൽ -
    സ്വപ്ന സങ്കല്പം പോൽ വിരുന്നു വന്നതെന്തിനോ?
    അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
    ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .

    ReplyDelete


  3. ''ശരവേഗ മൂർച്ചയിൽ ഹൃദയം മുറിച്ചു നീ
    വിട ചൊല്ലി പോയൊരാ വേനൽസന്ധ്യയിൽ,
    അഗാധ ചുംബന ബന്ധനത്തിലായൊരെൻ
    പ്രാണാനുരാഗം പൂത്തേതോ വസന്തവും.''


    vallaathe vingunnundu ee varikalil praanante novu...

    Ishttamayi.

    ReplyDelete
  4. ഒറ്റപ്പെടുന്നവന്റെ ഹൃദയരക്തം കൊണ്ടെഴുതിയ വരികൾ..! വളരെ മനോഹരമായി എഴുതി.

    ശുഭാശംസകൾ...

    ReplyDelete
  5. നല്ല വരികള്‍.ഇഷ്ടമായി

    ReplyDelete

  6. അതിഗൂഢ മൌനത്തിൻ വാക്കുകൾ മൂടി നീ
    ശോകാർദ്രമിഴികളലാൽ ചൊല്ലുവതെന്തുവോ?
    അഭയ തീരങ്ങൾ താണ്ടിയിനിയും നീ പോയിടാം
    ഒരു രാവു പൂക്കും വെറും നിശാഗന്ധി പോൽ .

    Valare ishttamaayi ee ''ഒറ്റപ്പെടുന്നവൻറെ സങ്കീർത്തനം ''

    aashamsakal

    ReplyDelete
  7. The Hymn of solitude...
    Love it so much..

    ReplyDelete
  8. നല്ല ഭംഗി വരികള്‍ക്ക് .
    ആശംസകള്‍.

    ReplyDelete
  9. നല്ല വരികള്‍.. ആശംസകള്‍.

    ReplyDelete