
-----------------------------------
മീരാ..,
ഒരു വിശ്വാസ
വിഭ്രമത്തിന്‍ നോവ്-
നിന്‍ പ്രണയം..,
ഇരുണ്ട മോഹങ്ങളിലെ
പാതാള ചുഴികളില്‍
ഉലഞ്ഞു,
വീണ്ടുമെന്നെ നീ
മാടി വിളിക്കുന്നു.
ഒരേ നിഴലിലെ
അതേ ചലനം,
ഒരേ മൃതി..
രതിമോഹങ്ങളിലെ,
അതേ ഭഗ്നത.
മാറുന്ന മിഴികളിലെ
ആഴിതന്‍ നീലിമ, അഴുകുന്ന
മാംസ തെരുവുകള്‍,
വിശപ്പ്.. ആലിംഗനം..പ്രണയം..
ഒരേ അരക്കെട്ടുകളിലെ
അണയാത്ത കരുത്ത്.
കാലം,
നിന്‍റെ മരണ വേദന.
പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ
മരണ മൌനം.. നിന്‍റെ,
മിഴിനീര്‍ , ഉപ്പു കാറ്റു ..
ചുടല നിദ്ര,
സ്വപ്നം തളര്‍ന്ന
വേനലിന്‍ അന്ത്യ യാമം.
മീരാ.,
ഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്..
കാണാത്ത -
പ്രാണന്‍റെ,
നിലക്കാത്ത -
നിലവിളി.
* * * * *
ചിതല്‍ തിന്നോരീ,
പകലിന്‍ നിഖണ്ടു,കലണ്ടറിന്‍ -
ജന്മ ചക്രം.
നിന്‍റെ ഇഴയുന്ന ദിനങ്ങള്‍.,സ്വപ്ന ഭോഗങ്ങളിലെ
പിഴ, ഒരു ഡിസംബര്‍ മരണത്തിന്റെ
ശതാവരി ഗന്ധം...
ഇനിയീ വക്രചിന്തകളിലെ താളുകള്‍ കീറുക.
മീരാ..
വരിക.,
ഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക ,
ഇന്ന് നാം ചത്ത സ്വപ്നങ്ങളുടെ തിരു മുറിവ്.,
അതേ മുറി,
അതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
നിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,
നിന്നിലെ മരണം.
-------------------------------------
ninte paranayathinum..ente akashathinum ore dooram
ReplyDeletekanatha pranate nilakkatha nilavili....i lov it
ReplyDeleteമനുവേട്ടാ, ഹൃദയവികാരങ്ങളെ ഇതില്‍ കൂടുതല്‍ ഹൃദ്യമായി എങ്ങനെ എഴുതാന്‍ എന്നുമാത്രം ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു.. ആശംസകള്‍.. കാത്തിരിക്കുന്നു ഞാന്‍ മനുവേട്ടനെ വായിക്കാന്‍..
ReplyDeleteമനോഹരം!
ReplyDeleteമനുവേട്ടന്റെ ഓരോ വരികളിലും ഉണ്ട് ഹ്രദയത്തെ കൊളുത്തിട്ടു വലിക്കുന്ന എന്തോ ഒന്ന്...!
ആശംസകള്‍!
ഉം..........................................
ReplyDeleteപ്രണയം, അഴുകുന്ന
മാംസ തെരുവുകളിൽ വഴുവഴുപ്പായി മാറുന്നു...........
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
നിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,
നിന്നിലെ മരണം.
പെയ്തൊഴിഞ്ഞ നിമിഷങ്ങളിലെ
ReplyDeleteമരണ മൌനം.. നിന്‍റെ,
മിഴിനീര്‍ , ഉപ്പു കാറ്റു ..
ചുടല നിദ്ര,
സ്വപ്നം തളര്‍ന്ന
വേനലിന്‍ അന്ത്യ യാമം.....
ഇഷ്ട്ടമായി മനു ഈ വരികളെല്ലാം...
മനൂ....ഈ വേദന മനസ്സില്‍ ചേര്‍ക്കട്ടെ....
ReplyDeleteആശംസകള്‍
അതിമനോഹരം മനൂ ...... വീണ്ടും വീണ്ടും മനസ്സില്‍, ഓര്‍മ്മയില്‍ ആവര്‍ത്തിക്കപ്പെടുന്ന വരികള്‍..
ReplyDeleteമനു നല്ലൊരു കവിത...പ്രണയവും കാമവും ഇഴനെയതെടുത്ത വരികൾ..ഒന്നു ചുരുക്കാമായിരുന്നു എന്നു തോന്നി..
ReplyDeleteManu nellai, great, you told the truth, the trust, affection and the deep pain in love......... everything. Poetry is the spontaneous overflow ............... Nice thoughts.....great lines.......
ReplyDelete''മീരാ.,
ReplyDeleteഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്.. ''
മനൂ നിന്‍റെ നോവുകള്‍ ഞാനെന്നേ പങ്കിട്ടെടുതിരിക്കുന്നു.. വെറുമൊരു മീരാ സാധുവിനെ പോല്‍... നന്ദി....
മീരാ..നിന്നെ എങ്ങനെ കൊല്ലണം ഞാൻ...നീയെന്നെക്കൊല്ലുന്ന്നതിനു മുൻപ്...
ReplyDeleteപ്രണയം തന്നെ മരണവും, അത് തന്നെ ഒരു പുനര്‍ജ്ജന്മവും ..നന്നായിരിക്കുന്നു
ReplyDeleteമാനുവിന്റെ വേദനകൾ വായനക്കാരുടെയും വേദന ആയി മാറുന്നു...
ReplyDeleteഅതാണു വേണ്ടതും...
മനുവിന്റെ ഓരോ കവിതകളും വായിക്കാറുണ്ട്...പ്രണയവും,പച്ചയായ ജീവിത യാഥാര്‍ത്യങ്ങളും ഇത്രയും തീവ്രമായി അനുഭവിക്കുന്ന ഒരു കവിക്കേ ഇങ്ങിനെ മനോഹരമായി കുറിക്കാന്‍ കഴിയൂ... വളരെ ഹൃദ്യം മനു...
ReplyDeleteസസ്നേഹം.. (ദേവു.സി)
nalla kavitha aashamsakal
ReplyDeleteഒരിക്കല്‍ നനഞ്ഞാല്‍ മതി...ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍....എന്ന് പ്രണയത്തെ കുറിച്ച് എവിടെയോ വായിച്ചതോര്‍ക്കുന്നു......നന്നായി എഴുതി പ്രണയം......ആശംസകള്‍ ..................
ReplyDelete[എന്‍റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട്..സ്വാഗതം.................]
''മാറുന്ന മിഴികളിലെ
ReplyDeleteആഴിതന്‍ നീലിമ, അഴുകുന്ന
മാംസ തെരുവുകള്‍,
വിശപ്പ്.. ആലിംഗനം..പ്രണയം..
ഒരേ അരക്കെട്ടുകളിലെ
അണയാത്ത കരുത്ത്.....''
ohhh manuu..... rocking lines... taking readers to the topest.... keepit up dear...........!!
പദങ്ങളില്‍ ചിതറുന്ന പ്രണയം... ..! ചില വാക്കുകള്‍ മുഴച്ചു നില്‍ക്കുന്നു..എങ്കിലും, നന്നായിരിക്കുന്നു...
ReplyDeleteyour words are crashing my heart...... keepit up friend...
ReplyDeleteനന്നായി..പ്രണയം..
ReplyDeleteആശംസകള്‍ ...
അതേ മുറി,
ReplyDeleteഅതേ സ്വപ്നം,
ഒരേ ഭൂമി.., നിന്‍റെ ആകാശം..
നിന്‍റെ വിഷാദ നയനങ്ങളിലെ,
എന്‍റെ സ്വപ്നങ്ങള്‍...!
പോയ് പോയ രാവിന്‍ മാറില്‍ തളര്‍ന്നു ഉറങ്ങിയ ചില നാളുകളിലേക്ക്ഉടഞ്ഞു ചിതറിയ ചില ഓര്‍മ്മകള്‍... നന്ദി മനു... നല്ല വായനക്ക്...
ഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
ReplyDeleteപൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്...
good words... like it too much..
pranayam....!! athinte theevratha nashttamaakaathe pakarthiyirikkunnu...nannaayirikkunnu nalla ezhuthu....wishes..
ReplyDeleteഒരേ നിഴലിലെ
ReplyDeleteഅതേ ചലനം,
ഒരേ മൃതി..
രതിമോഹങ്ങളിലെ,
അതേ ഭഗ്നത...
wow!manu,,, how can you write like this??
hats off for youu dear.....!
ആശംസകള്‍ !!
ReplyDeletelike it manu..your words r so sharpper than swords.... go ahead...
ReplyDeletevaayichu.... pranayathe kurichu nannaayi varnnichirikkunnu...thudaruka..
ReplyDeletegood writing.... best wishes....
ReplyDeleteമീരാ..
ReplyDeleteവരിക.,
ഇനിയീ മൌനത്തിന്‍-
പൊയ്മുഖം മാറ്റുക.... ishttamaayi... meeraye...
meera saadhu vaayichittundo manu??
നിന്‍റെ വിഷാദ നയനങ്ങളിലെ എന്‍റെ സ്വപ്നങ്ങള്‍...
ReplyDeleteനിന്നിലെ ഞാന്‍, നമ്മുടെ-
പ്രണയം..,
നിന്നിലെ മരണം.
''A poet is a nightingale, who sits in darkness and sings to cheer its own solitude with sweet sounds....'' (shelly)
ReplyDeleteകവിത ഏറെ ഇഷ്ടമായി.....
ReplyDelete///മീരാ.,
ReplyDeleteഒരേ മുറിയിലെ വിയര്‍പ്പു മഴയില്‍,
പൂപ്പല്‍ മണക്കുന്ന ഓര്‍മയില്‍,
തളര്‍ന്ന ചിന്തുകളുടെ പുകകാഴ്ചയില്‍ ,
നേര്‍ത്തൊരു താരാട്ട്.
ഭ്രൂണ ഹത്യയുടെ ,
ചായം മോന്തിയ
സന്ധ്യാ നോവ്..///
മനൂ വളരെ തീവ്രമായ പ്രണയം നിറഞ്ഞൊഴുകുന്ന 'പ്രണയപര്‍വ്വം' . പ്രണയം പൂത്തു ശുക്ലപുഷ്പങ്ങള്‍ ചുരത്തുന്ന മദിപ്പിയ്ക്കുന്ന കാമത്തിന്റെ ഗന്ധം . മനുവിന്റെ പ്രണയവരികള്‍ എക്കാലവും വളരേ ഇഷ്ടമാണ്. അതില്‍ കവിയുടെ അനുഭവങ്ങളുടെ നോവുണ്ട് ,തീവ്രതയുണ്ട് .... .
ഒരുപക്ഷെ കാമത്തിന്റെ ഈ ചേരല്‍ കൂടിയില്ലെങ്കില്‍ ഈ ലോകത്ത് എഴുതപ്പെട്ട മിക്ക പ്രണയകവിതകളും ചിലപ്പോള്‍ പൈങ്കിളി ആയിപ്പോകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് . പ്രണയവും കാമവും സമ്മേളിയ്ക്കുംപോള്‍ അവിടെ അനുവാചകര്‍ വായനയുടെ സുഖം അനുഭവിയ്ക്കുന്നു . മരങ്ങള്‍ക്ക് പിന്നില്‍ നിന്നും പ്രണയം ഒളിച്ചുകളി മതിയാക്കി പ്രയോഗിഗതയിലെയ്ക്ക് പ്രവേശിയ്ക്കുന്നു ....
ഒരു വിശ്വാസ
ReplyDeleteവിഭ്രമത്തിന്‍ നോവ്-
നിന്‍ പ്രണയം.., ..............
മീരയിലേക്കുള്ള ദൂരമന്യമാണ്
ReplyDeleteനോ കമന്റ്സ്!
എങ്കിലും കവിത നല്ലത്!!
oru random varavil njeneththiyath viintum iviteththanne......:)
ReplyDeleteനല്ല കവിത
ReplyDeleteസഹയാത്രികര്‍ക്ക് നന്ദി
ReplyDelete....വായനക്ക്...അഭിപ്രായങ്ങള്‍ക്ക്.....വിമര്‍ശനങ്ങള്‍ക്ക്....സ്നേഹങ്ങള്‍ക്ക്....
നന്ദി..
ഹൃദയപൂര്‍വ്വം....
മനു..