
---------------------------
സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.
കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത് വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.
മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.
പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.
പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.
'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.
പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.
വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.
സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!
----------------------------
.
പിന്നെ ട്രസ്റ്റുകളും നിരവധി സൊസൈറ്റികളുമുണ്ട്.. ആനന്ദലബ്ധിക്കിനിയെന്ത് വേണം
ReplyDeleteനമസ്തേ മഹോദൈ എഴുപതു കോടീടെ വിയര്‍പ്പുണ്ട് സുനണ്ടയുണ്ട്
ReplyDeleteബ്രഹ്മചര്യം 'പരീക്ഷിക്കാന്'കുമരകമുണ്ട്, കൊളംബിയന്‍ ഇളംപെണ്ണുണ്ട്
ഖനിമാഫിയയുണ്ട്,നിലക്കാത്ത മരാത്ത്വാഡാ കലാവതിമാരുണ്ട്,ദശക്കണക്കിനു
ആത്മഹത്യുണ്ട് ദിനേന,പാക്കിക്ക് രഹസ്യംചോര്‍ത്താന്‍ മാധുരിമാരുണ്ട്,പിന്നെയും
ദേശസ്നേഹമോതാന്‍ മന്ത്രിയ്ണ്ട്.
കേതന്‍ദേശായിമാരുണ്ട് ആയുരാരോഗ്യം സംരക്ഷിക്കാന്‍.
നമസ്തേ മഹോ ദൈ നമുക്കിന്നു എഴുപതുകോടീടെ വിയര്‍പ്പുണ്ട്,വിയര്‍പ്പു തോര്‍ത്താന്‍
മാധ്യമ മാഫിയയുണ്ട്.കുമരകമുണ്ട്,കൊളംബിയന്‍ ഇളം പെണ്ണുണ്ട്,കര്ട്ടനിടാന്‍ മാധ്യമമുണ്ട്
കൊല്ലം മഞ്ചേരി ബാംഗളൂര്‍ ജനജാഗ്രത സമരസമിതി റോഡുണ്ട്,അവടെ ഉണ്ണിയുണ്ട്.
രാജഭവനുണ്ട് ഹര്‍ഷപുളകിതനാം തീവാരിയുണ്ട് .
ഊട്ടാന്‍ വരുന്നോ ?
kollaam.. manu.
ReplyDeleteaasamsakal..
ReplyDeleteha.ha..... kollaam manu...:P
ReplyDelete