__________________________________________________________________
ഒരു കിണ്ണം നിറയെ
ചോര പൂക്കളുമായി-
വേനല്‍ .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രാവിരുന്നില്‍-
നിലാവും,
നിന് മൌനവും.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കണ്ണ് കെട്ടിയവളുടെ
കനക ത്രാസ്സില്‍
ബാലവേശ്യകളുടെ തുലാഭാരം .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഒരു കുഞ്ഞു കിനാവിന്
ബാല്യ കണ്ണാല്‍
ഉറ്റുനോക്കുന്നു ജീവിതം.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കടലോളം ആഴം-
മനസ്സെന്നു പേര്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
തളരുകില്ലൊരീ
ചിറകുകളേതുമേ
നീല വാനം വിളിക്കുകില്‍ .
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ക്ഷണികമെങ്കിലും
ഒറ്റ വാക്കിന്റെ ഏറിനാല്‍
നമ്മിലെ മൗനമുടയുന്നു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മഞ്ഞുതുള്ളികളില്‍
ചെറു സൂര്യന്മാരുടെ ഊയലാട്ടം-
പ്രഭാതം.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മാറുന്ന ഋതുക്കളിലും
മാറാത്ത മുറിവ്-
പെണ്ണ്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കരിയിലകളില്‍ മഴ താളം.
സിരകളില്‍ പടരും,
മണ്ണിന് മദഗന്ധം.
സിരകളില്‍ പടരും,
മണ്ണിന് മദഗന്ധം.
________________________________________________________________________
You migh
കരിയിലകളില്‍ മഴ താളം.
ReplyDeleteസിരകളില്‍ പടരും-
മണ്ണിന് മദഗന്ധം.
Vaakkukalum chithravum valare nannaayi..
Some of this thoughts feels so spirituel..
ReplyDeleteWishes..
,,Kshanikamenkilum, otta vaakkinte
ReplyDeleteerinaal;
nammude mounam udayunnu..
Love it...
ഹൃദ്യം....മനോഹരം....വാചാലം....
ReplyDeleteപ്രത്യേക ഭാവങ്ങളുള്ള വിവിധ വരികൾ
ReplyDeleteകൊള്ളാം
ആശംസകൾ
വേഗം തീര്‍ന്നു....:)
ReplyDeleteഹൃദ്യമായ വരികള്‍....ആശംസകള്‍....
ReplyDelete@Arya.,
ReplyDelete@मालविका वर्म्मा - maalu,
@Divya.M,
@ഹഫ്സ കല്ലുങ്കല്‍,
@ഷാജു അത്താണിക്കല്‍
@പ്രയാണ്‍,
@Fayas,
വായനക്ക്, വാക്കുകള്‍ക്കു - നന്ദി .. സ്നേഹം ..
ഹൃദയ പൂര്‍വ്വം ..
--
കൊള്ളാം എല്ലാ നല്ല വായന സുഖം ഉള്ളവ പ്രതേകിച്ചു നിലാവ്
ReplyDeleteരാവിരുന്നില്‍-
ReplyDeleteനിലാവും,
നിന് മൌനവും.
ഹൃദ്യമായ വരികള്‍....ആശംസകള്‍....
മനുഷ്യനും പ്രകൃതിയും ചിന്തകളുടെ ആഴം കൂട്ടുന്നു ...
ReplyDeleteമനസ്സിൽ തട്ടി ഉള്ളിലേക്കുലഞ്ഞു നീങ്ങുന്ന വാക്കുകൾ!!
ആശംസകൾ !!
@ കൊമ്പന് മൂസ
ReplyDelete@ sudhasatheesh
@ ahura mazda
..............................നന്ദി .. സ്നേഹം ..
എന്താ സംഗതി
ReplyDeleteഎന്തു സംഗതി Mr. Rahul pillai??
Deletebeautiful photos
ReplyDelete