Tuesday, August 6, 2013

പ്രണയ മുഖങ്ങൾ








____________________________________


പ്രണയം പകുത്തെടുക്കും 
ഋതുക്കൾക്ക് 
പല മുഖങ്ങളാണ്.

വേനൽ  മീരയിൽ 
പൊള്ളുമ്പോൾ,

വര്ഷം ജാനിസ്സിൽ 
പെയ്യുമ്പോൾ,

വസന്തം സാജിദയിൽ 
പൂക്കുമ്പോൾ,

ശൈത്യം മൃദുലയിൽ 
കുളിരുമ്പോൾ,

പ്രണയം പകുത്തെടുത്ത 
ഋതുക്കൾക്കെന്നും  
പല മുഖങ്ങളാണ്.

_________________#  പ്രണയ മുഖങ്ങൾ 







(Image Courtesy:- Oil Painting by Savithri Raajeevan)

16 comments:

  1. സമർപ്പണം : ഋതുക്കൾ പകുത്തു പോയ ചില പ്രണയ മുഖങ്ങൾക്ക് ..

    ReplyDelete
  2. ഋതുക്കളില്‍ പ്രണയമുഖങ്ങള്‍ തംബുരു മീട്ടുന്നു ..

    ReplyDelete
  3. ഋതുഭേദങ്ങൾക്കുമപ്പുറം... :)

    നന്ദി ജയ..

    ReplyDelete
  4. ലളിതം, കവിത നന്നായിട്ടുണ്ട് .

    ReplyDelete
  5. മുഖങ്ങൾ പകുത്തെടുത്തു പോകുന്ന പ്രണയം

    നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
  6. ഇപ്പ്രണയം എന്നീ ഋതുഭേദങ്ങള്‍ താണ്ടി മുഖമില്ലാതെ വരും !! :)

    ReplyDelete
  7. ഋതുക്കള്‍ മാറുന്നു,പ്രണയം ?

    ReplyDelete
  8. ഋതുക്കള്‍ ഒക്കെയും പ്രണയത്തിന്റെ വ്യതസ്ത മുഖങ്ങള്‍................

    ReplyDelete
  9. ഋതുക്കള്‍ പോലെ പ്രണയവും ... :)

    ReplyDelete
  10. പ്രണയം പൂത്തിരുന്ന ജാതി മരങ്ങളില്‍ ഇപ്പോള്‍ പൂക്കുന്നത് വെറും ജാതി പൂക്കളാത്രെ .ശവംനാറികളായി .

    ReplyDelete