______________________________
1,
കാട്ടു താഴ്വാരത്തിലെ
വിശപ്പ് വയലുകളിൽ
ചുവന്ന വിത്ത് എറിയാനാണ്
പൂച്ചകളെ പോലവർ
നിശബ്ദം വന്നത്.
നാഴി മുളയരിയിൽ
വിശപ്പളന്ന്, കാട്ടു കിഴങ്ങിൽ
ക്ഷീണം വിഴുങ്ങി,
കാട്ടു തേൻ മോന്തി
ഉറക്കേ അവരോതി-
''വസന്തം കാടിനോടിതുവരെ ചെയ്തതെന്താണ്....??''
ആദിയന്തം നിശ്ചലം ; ചോദ്യം-
കാട്ടു ദൈവങ്ങളുടെ
വെളിപാട് പോൽ സത്യം.!
ഹാ!, കാട് ഞെട്ടീ !;
മൂപ്പൻ ഞെട്ടീ ,
കാട്ടുചോല ഞെട്ടീ,
മുളംകുടിലുകൾ ഞെട്ടീ ,
പച്ചില കീറുകൾ ഞെട്ടീ ,
കറുത്ത പെണ്ണിൻ
ഞാവൽ മിഴികൾ ഞെട്ടീ,
ചോര പൂത്ത
പൂവരശു ഞെട്ടീ ,
ഗോത്രങ്ങൾ ഞെട്ടീ,
കാട്ട്
ദൈവങ്ങൾ
ഞെട്ടീ...
...
**************************************************
2,
ഖദർ വിരിച്ച
സിംഹാസനങ്ങളിൽ
ദുരധികാരം ആസനമിളക്കിയുറപ്പിച്ചു
അവരിരുന്നൂ .
മരണ മുഖങ്ങൾക്കു
വേട്ടക്കാരന്റെ
ന്യായവിധി -
വിശപ്പ്/ തോക്കിൻ കുഴൽ,/ പ്രാണഭയം,
നിരായുധൻ/ നീതി,/ പോരാളി,/
വിപ്ലവം/ ഇര, ..
വിശപ്പ്, മരണം,
വിശപ്പ്, മരണം,
വിശപ്പ്,,,,,,,,
ചില്ല് പാത്രങ്ങളിൽ
ജനാധിപത്യം ലഹരിയോളം
നിറക്കപ്പെട്ടു-
പല വരണ്ണ കൊടികളിൽ
പൊതിഞ്ഞ്
അധികാരം മൊത്തി
തെല്ലുറക്കെ ഒരേ ചുണ്ടുകളാൽ
അവരോതി-
"വസന്തം നാടിനോടിതുവരെ ചെയ്യാത്തതെന്താണ് ....?"'
ചോദ്യാധികാരം, ഹാ;
ഭരണഘടനാ പോൽ
മഹാ സത്യം!
ജനത ഞെട്ടീ,
, നഗര തെരുവുകൾ ഞെട്ടീ,
കൊടിതോരണങ്ങൾ ഞെട്ടീ
പാര്ട്ടിയാപ്പീസുകൾഞെട്ടീ,
നീതി ദേവത ഞെട്ടീ,
നിയമ സഭാ മഹാ സൌധങ്ങളേതും ഞെട്ടീ.
*************************************************************
3,
രാവ് /-
പൂച്ചകൾക്കിപോൾ
പൂച്ചകൾക്കിപോൾ
വേട്ടക്കാരന്റെ തലയും
ഇരയുടെ വാലുമാണ്.
അധികാരത്തിന്റെ
അടിയുടുപ്പുകൾ
വിപ്ലവ പോസ്റ്ററുകൾക്ക്
മീതെ തുണിയുരിഞ്ഞു
കിടക്കുന്നു
വസന്തം കാടിനോടും നാടിനോടും
തോക്കിൻ കുഴലിലൂടെ
സ്വപ്നങ്ങൾ
ഉതിര്‍ക്കുന്നു
കറുത്ത വയറിന്റെ
വിശപ്പ്
പുതു വിപ്ലവം പോലെ
അടുത്ത
കുപ്പിയിലേക്ക് പകരുന്നു .
അനുസരണ/ അധികാരം,
അനുസരണ / അധികാരം
എന്ന പാഠം
പലതവണ
പലതവണ
വായിക്കപെടുന്നു..
വേദനയോടെ
വായിക്കപെടുന്നു..
________________________________________________
(ഒരു പിൻ കുറിപ്പ് - ചരിത്രം ചിലപ്പോൾ പ്രൌഡ ഗംഭീരയായൊരു വേശ്യയെപ്പോൽ മനോഹരിയാണ്., ചിലപ്പോൾ വിരൂപയും)
വിശപ്പ് വയലുകളില്‍ എറിയപ്പെട്ട ചുവന്ന വിത്തുകള്‍ നാളെ നാടിനെ ഞെട്ടിക്കുമ്പോള്‍ ഒരു കൂട്ടര് സ്വന്തം തലയറുത്ത് വില്ക്കാന് പ്രേരിപ്പിക്കപ്പെടും.ക്രോമസോമുകളുടെ നിര്‍വ്വചനം തേടിപ്പോയാല്‍ പല നാവുകളും അറുക്കപ്പെടും. അനുസരണ തീണ്ടാത്തവരും ഉടലെടുക്കുമെന്നത് കാലത്തിന് പോലും പറഞ്ഞുകൊടുക്കാന്‍ ആയില്ലെന്ന് കുറ്റപ്പെടുത്തുന്ന പെരുമുഴക്കങ്ങള്‍ കുഞ്ഞു ചോലകളില്‍ അഴുകിത്തീരേണ്ടി വരും.
ReplyDelete
Delete-- അതെ പ്രിയാ കുഴിമാടങ്ങളിൽ തീരെണ്ടാതല്ല നാളത്തെ പുലരികൾ....
നന്ദി,,,
ചുവപ്പ്.... /വിത്ത്../വിശപ്പ്../>>> തോക്ക്.../ കുപ്പി../ അധികാരം.....><>< ഉയർന്ന ക്ളാസുകൾ... / ഉപരി പഠനം../ ഒരേ സിലബസ്....
ReplyDeleteദുരധികാരം പകരുന്ന കൈകൾക്കും മാറ്റങ്ങളില്ലല്ലോ ..
Deleteനന്ദി,,,
ഈ കവിത എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു :-(
ReplyDeleteഎന്റെ അസ്വസ്ഥത പകുത്തതിനു നന്ദി,,
Deleteസ്നേഹം
ഈ കവിത എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു :-(
ReplyDeleteഎന്റെ അസ്വസ്ഥത പകുത്തതിനു നന്ദി,,
Deleteസ്നേഹം
വേദനയോടെ വായിക്കപെടുന്നു
ReplyDeleteപരാജിതരുടെ വായനയും ...
Deleteസ്നേഹം ഈ വായനക്ക്....
അനിവാര്യമായ ദുരന്തങ്ങള്‍ക്ക് അവധികളില്ല.ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളികളില് വിമോചന പ്പോരാളികളുടെ അറിയുന്ന ,അറിയാത്ത മുഖങ്ങളുണ്ട്.എന്തിനായിരുന്നു ,എന്ത് നേടി എന്നീ ചോദ്യങ്ങള്‍ക്കപ്പുറത്തേക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട് . എളുപ്പ വഴികളില്ല താനും .
Delete