
-----------------------------------
അവനു കലാലയം എന്നും
ഒരു ഇരുളായിരുന്നു.
വിരഹ വിഷാദന്ഗളുടെ
നിശ്വാസങ്ങള്‍ ഉതിരും അന്ത്യ യാമങ്ങളില്‍
ഭഗ്ന സ്വപ്‌നങ്ങള്‍ വലയം ചെയ്ത,
ഒരു കരി നിഴല്‍ ..
അവള്‍ക്കു,
കൂട്ടുകാര്‍ പറയാറുണ്ടായിരുന്നത്രേ ,
ഇരുളും വെളിച്ചവും ചേര്‍ന്നാല്‍
ഉദാത്ത സൃഷ്ടികള്‍ പിറക്കുമെന്ന്..!
ചിത്രകലയാവാം !! (കാമകലയല്ല.)
നിനക്ക്,
ഇനി നീ പറയുക -
ഇരുളാണോ, വെളിച്ചമാണോ
ആദ്യമുണ്ടായതെന്നു.
അരുത് കൂട്ടുകാരാ ,
നിന്നുത്തരം വെളിച്ചമെന്ന്
എനിക്കറിയാം..
കാരണം,
വെളിച്ചം തീര്‍ത്ത
ഒരു കരി നിഴല്‍ മാത്രമല്ലോ
നീയും..
----------------------------------
No comments:
Post a Comment