
----------------------
വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയൊരുന്ഗുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.
നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.
നിന്റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.
വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?
മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്സല്യത്തിന്
മുല പാല് ചുരക്കുന്നോള് .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .
ഒരു പനിനീര് പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?
അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ്രണയമാണിത്.
-------------------------------
നന്നായി...തീവ്രത ഉണ്ട് വരികള്‍ക്ക്
ReplyDeleteമനൂ,
വെറുതെയെന്ന്
പറഞ്ഞൊഴിയുമ്പോഴും
ഇനിയും നോവിക്കട്ടെ
ചതാവരി മുള്ളുകള്‍
swarna ila nalki vaakkinal muriyuuna chankine thurannu vittude?
ReplyDeletenadhi ..... bilaal.....and കണ്ണുകള്‍ ....
ReplyDelete"നിന്റെ പതിഞ്ഞ
ReplyDeleteനിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത് "- പ്രേയസിയുടെ പതിഞ്ഞ ആ ചുടു നിശ്വാസമേറ്റപ്പോള്‍ തോന്നിയത് പ്രണയമോ,ത്രിഷ്ണയോ ആലോസരമോ നേര് തിരിച്ചറിയാനാവാതെ കാലമെത്ര പോയി .... the sighs of lover ... really a mysterious symbol...
അരുത് പ്രിയേ ,
ReplyDeleteഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ്രണയമാണിത്.
--നന്നായിരിക്കുന്നു...
@റിയാസ്.... കാലമിനിയുമെത്ര അല്ലേ ഡാ....നന്ദി വായനക്കും...വാക്കുകകള്‍ക്കും....
ReplyDelete-----------------------------------
@ മിനി.. നന്ദി...അഭിപ്രായത്തിനും... ;)
--
വിദൂര ജനല്‍ കാഴ്ചകളുടെ
ReplyDeleteവേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?
വികാരങ്ങള്‍ ഇനിയും
ReplyDeleteനങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?
nalla kavitha....... aasamsakal...
ReplyDeleteമനൂ...., വെറും പ്രണയമാണിത്. ?
ReplyDeleteമനൂ,വെറും പ്രണയമാണിത് ..??
ReplyDeleteverum pranayam.
ReplyDeleteനിന്റെ പതിഞ്ഞ
ReplyDeleteനിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.
ishtamaayi kavitha.... asamsakal..
ReplyDeleteനിദ്രകള്‍ക്കു മേല്‍
ReplyDeleteകാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.
nalla varikal...ishttamaayi kavitha....
ReplyDeleteഅരുത് പ്രിയേ ,
ReplyDeleteഇനിയും ഒരിറ്റു മിഴി നീര് ,
വെറും പ്രണയമാണിത്.
like it manu.... aasamsakal;...
നിന്റെ പതിഞ്ഞ
ReplyDeleteനിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.....
"ഈ രാവ് പുലരുന്നത് മൃതിയിലേക്കായിരുന്നെങ്കില്‍
ReplyDeleteനിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നില്ല.. "
ഒരു രാവിന്റെ ആയുസ്സ് മാത്രമേ തന്റെ പ്രണയത്തിനുള്ളൂ എന്നറിഞ്ഞിട്ടും
മഞ്ഞുതുള്ളിയ്ക്ക് പവിഴമല്ലിയെ പ്രണയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല!
'ഈ മൃതിയുടെ മരവിച്ച പുലരിയിലും നിന്നെ ഞാന്‍ പ്രണയിക്കുന്നു'-എന്നല്ലേ പറയേണ്ടത്?!
സ്നേഹപൂര്‍വ്വം അവന്തിക
പ്രിയാ, വെറും പ്രണയമല്ലിത് ..
ReplyDeleteനിസ്സംഗതക്ക് മേല്‍ സ്വപ്നങ്ങളുടെ
നീലക്കടമ്പുകള്‍ പൂവിട്ട വസന്തരാവുകള്‍
നിന്റെ നിശ്വാസത്തിന് ഊഷ്മളതയേറ്റ്
മരവിച്ച താഴ്വരകള്‍ തളിരണിയട്ടെ ..
എന്റെ ആകാശവും, ഭൂമിയും തരളമാവട്ടെ..
അറിയുക, പ്രിയാ.. വെറും പ്രണയമല്ലിത് ...
നിന്നിലൂടെ എനിക്കും നിനക്കും പുനര്‍ജനി!!
verum pranayamaanith.
ReplyDeleteപ്രണയത്തിന്റെ നോവ് അതെന്നെ തൊട്ടും തലോടിയും ഉറക്കുന്നു ഉണര്‍ത്തുന്നു..എന്നെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു
ReplyDeleteവീണ്ടും വീണ്ടും വിട്ടെറിഞ്ഞ് പോയതിന് കഥ പറയുന്നു
pranayame..nee thakartherinjath ende hridhayamayirunu..athinullil nee mathramaayirunenn nee arinjilla...nee ninne thanneyaan konnerinjath..ninniloode enneyum..
ReplyDelete