
---------------------
പകലിന് വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്റെ കാമം പോലെ.
ഒരു പോസ്റ്റ് മോര്‍ട്ടത്തിന്
പുഞ്ചിരിയുമായ്
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.
നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.
ചെവി തുളച്ച്,
കരള്‍ പറിച്ച്,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്, ഇന്നിന്റെ കുറ്റവാളി!
നേരിന്റെ കൊടും പാതി..
താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.
ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..
ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള് കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?
-----------------------
.
സത്യങ്ങള്‍ നിഴലിക്കുന്ന വരികള്‍ ...
ReplyDeleteനീതി നിക്ഷേധത്തിന്റെ
ReplyDeleteപേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു
അർഥവത്തായ വരികൾ
sathyangal manasenna kannadiye vikruthamakunnu..kannukal pothi alari karayan thonunu..
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteസ്നേഹപൂര്‍വ്വം
ഫെനില്‍
കൊള്ളാം! നല്ല ന്യായവിധി!
ReplyDeleteഅവള് ചെയ്തതാണ് ന്യായം, ഒടുവില്‍ അവള് ചെയ്യേണ്ടത് ചെയ്തു...!
ആശംസകള്‍!
yeah bhai., you said the truth...
ReplyDeleteചീറ്റി തെറിച്ച
ReplyDeleteചോരതുള്ളികളാല്‍
അവള് കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.??
വരികള്‍ നന്നായി...ആശംസകള്‍!
ReplyDeleteഒരു പോസ്റ്റ് മോര്‍ട്ടത്തിന്
ReplyDeleteപുഞ്ചിരിയുമായ്
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.!
good....really touching....
ഒരു പോസ്റ്റ് മോര്‍ട്ടത്തിന്
ReplyDeleteപുഞ്ചിരിയുമായ്
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.
ee varikal nannaayirikkunnu.
good craft..
ReplyDeleteവിധി ന്യായം-
ReplyDeleteപേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.
ഇവള്, ഇന്നിന്റെ കുറ്റവാളി!
ReplyDeleteനേരിന്റെ കൊടും പാതി..
:))
സത്യവും ന്യായവും ജയിക്കട്ടെ.
ReplyDelete