Saturday, May 22, 2010

തടവുകാരി.




---------------------
പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്‍റെ കാമം പോലെ.

ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്‌
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.

നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.

ചെവി തുളച്ച്‌,
കരള്‍ പറിച്ച്‌,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
നേരിന്‍റെ കൊടും പാതി..

താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.

ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..

ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?

-----------------------


.

14 comments:

  1. സത്യങ്ങള്‍ നിഴലിക്കുന്ന വരികള്‍ ...

    ReplyDelete
  2. നീതി നിക്ഷേധത്തിന്റെ
    പേക്കാഴ്ച്ചകളില്‍
    കണ്ണുകള്‍ മൂടിയിരുന്നു

    അർഥവത്തായ വരികൾ

    ReplyDelete
  3. sathyangal manasenna kannadiye vikruthamakunnu..kannukal pothi alari karayan thonunu..

    ReplyDelete
  4. കൊള്ളാം! നല്ല ന്യായവിധി!
    അവള്‍ ചെയ്തതാണ് ന്യായം, ഒടുവില്‍ അവള്‍ ചെയ്യേണ്ടത് ചെയ്തു...!
    ആശംസകള്‍!

    ReplyDelete
  5. ചീറ്റി തെറിച്ച
    ചോരതുള്ളികളാല്‍
    അവള്‍ കവിത കുറിക്കുമെന്ന്
    ആരറിഞ്ഞു.??

    ReplyDelete
  6. വരികള്‍ നന്നായി...ആശംസകള്‍!

    ReplyDelete
  7. ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
    പുഞ്ചിരിയുമായ്‌
    നീതി ദേവത.
    ഉറച്ച കയ്യാല്‍
    നീട്ടിയ തുലാസില്‍
    തെളിവുകളുടെ തുലാഭാരം.!

    good....really touching....

    ReplyDelete
  8. ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
    പുഞ്ചിരിയുമായ്‌
    നീതി ദേവത.
    ഉറച്ച കയ്യാല്‍
    നീട്ടിയ തുലാസില്‍
    തെളിവുകളുടെ തുലാഭാരം.
    ee varikal nannaayirikkunnu.

    ReplyDelete
  9. വിധി ന്യായം-
    പേന തുമ്പിലൂടെ
    കുത്തിയൊലിക്കുന്നു.

    ReplyDelete
  10. ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
    നേരിന്‍റെ കൊടും പാതി..
    :))

    ReplyDelete
  11. സത്യവും ന്യായവും ജയിക്കട്ടെ.

    ReplyDelete