Friday, September 14, 2012





(ഞാനും , ജിലുവും (  http://angelasthoughtss.blogspot.in/  
)
  തമ്മിലുള്ള ഒരു ചാറ്റില്‍ നിന്നും വിരിഞ്ഞ ഒരു കവിതക്കുഞ്ഞാണിത് .....ഞങ്ങള്‍ എഴുതിയത് )

~~~~~~~~~~~~~~~~~~~~~~~~~~
ഇന്നു വേനല്‍ ;
പൂവരശിന്റെ ചുവപ്പില്‍ നീ..
വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന 
തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്... !

നാളെ മഴ;
തണുവിന്‍റെ നൂലിഴകളാല്‍ പടരുന്ന ഞാന്‍
സ്വപ്‌നങ്ങള്‍ പെയ്യ്തിറങ്ങുന്ന
സ്വര്‍ഗ്ഗങ്ങളില്‍ കണ്ണും നട്ട്
കുതിരാതെ നനയാതെ ... !

നാം
രണ്ടിനുമിടയിലെ
കൊടും ശൈത്യത്തിന്റെ
രണ്ട്‌ കരകളില്‍ ..
രാവുകള്‍
പകലുകള്‍
പൂക്കള്‍..
ശലഭങ്ങള്‍..
പക്ഷികള്‍..
കിനാവുകള്‍.
നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !

പ്രതീക്ഷയുടെ
പ്രഭാതകിരണങ്ങളിലും
മോഹങ്ങളുടെ
നറു നിലാമഴയിലും
നമ്മില്‍
സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.

താരാട്ട് പോലെ;
കാട് പൂക്കുമ്പോഴും
രാത്രി പാടുമ്പോഴും
പ്രണയം ഒരു കുഞ്ഞിനെ പോലെ
നമുക്കിടയില്‍ മയങ്ങും...
  

~~~~~~~~~~~~~~~~~~~~~~~~~~~~~





♥ 

37 comments:

  1. ഋതുക്കള്‍ കോര്‍ക്കുന്ന വരികള്‍....
    നൈസ്...

    ReplyDelete
    Replies
    1. ഋതു കാല വേഗങ്ങള്‍,
      പ്രണയം പകുക്കുമ്പോള്‍...

      നന്ദി...

      Delete
  2. വെരി നൈസ്..മനു ..അന്നത്തെ വരികളുടെ ബാക്കിയായി...ഋതുക്കളുടെ മനോഹാരിത....പകുത്തെടുക്കുന്ന പ്രണയത്തിന്റെ സൗരഭ്യം...ഇഷ്ടം ..ഒരുപാട്

    ReplyDelete
    Replies
    1. ഷീജ... അഭിപ്രായ വാക്കുകളിലും ചില തുണ്ട് കവിതകള്‍..
      സ്നേഹം.. :)

      Delete
  3. നാം
    രണ്ടിനുമിടയിലെ
    കൊടും ശൈത്യത്തിന്റെ
    രണ്ട്‌ കരകളില്‍ ..
    രാവുകള്‍
    പകലുകള്‍
    പൂക്കള്‍..
    ശലഭങ്ങള്‍..
    പക്ഷികള്‍..
    കിനാവുകള്‍.
    നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു ..

    rithukkalude koodi cheral... Aashayangalude ina cheral....!

    Aasamsakal....

    ReplyDelete
    Replies
    1. ഋതുക്കളും ആശയങ്ങളും തമ്മില്‍
      അഭേദ്യമായ ബന്ധമുണ്ടാകാം...
      നന്ദി..:)

      Delete


  4. പകലുകള്‍
    ശലഭങ്ങള്‍..
    കിനാവുകള്‍.
    നാമെല്ലാറ്റിലും -
    നമ്മെ പകുക്കുന്നു ..


    Great thought ....so touching...
    .

    ReplyDelete
  5. pranayan pole hridyamaya varikal....

    ReplyDelete
  6. ഇന്നു വേനല്‍
    പൂവരശിന്റെ ചുവപ്പില്‍ നീ..
    വെയില്‍ക്കണ്ണുകള്‍ ചൂഴ്ന്നിറങ്ങുന്ന
    തളര്‍ന്ന ഇലകളുടെ മറവില്‍ തുടുത്ത്

    rithukkalude pranayam nannaayi...

    ReplyDelete
    Replies
    1. @angel... ഋതുക്കളുടെ പ്രണയം...! നല്ല ടോപ്പിക്.. :)
      സ്നേഹം...

      Delete
  7. pranayam mayangunna varikal...

    ReplyDelete
    Replies
    1. ഷൈമ.. നിന്‍റെ കവിതകളിലോളം തന്നെ ഇതിലും...
      സന്തോഷം... :)

      Delete

  8. പൂവരശിന്റെ മറവില്‍ തുടുത്ത് nilkkunna ore manasukaalude rithu chinthakal......

    Nannaayirikkunnu...

    ReplyDelete
  9. Replies
    1. സൌമ്യ ... അതേ,,, പകുത്താലും തീരാത്ത ശേഷിപ്പുകള്‍...
      നന്ദി..സ്നേഹം...

      Delete
  10. രണ്ടു പുഴകളായ്‌ ,ഭ്രാന്തിന്‍റെ ഒഴുക്കായ് , സ്വപ്നങ്ങളുടെ പ്രളയമായ്, വഴിപിരിഞ്ഞ് വേര്‍പെട്ടു ദൂരെയൊരു മരീചിക തേടിയ നമ്മള്‍ ഒരുമിച്ചു കവിതയുടെ വേരുകളില്‍ തട്ടി നിന്നു... ആ നിമിഷം !!

    ReplyDelete
    Replies
    1. നിശാഗന്ധി .....

      രണ്ട്‌ വഴികളില്‍;
      ചിന്തകളുടെ പ്രയാണ വേഗത്തില്‍,
      വഴി പിരിഞ്ഞവര്‍ നാം ..

      തമ്മിലെ മൌനത്തിനും വാചാലതക്കും ഇടയില്‍,
      ഒറ്റ വാക്കിന്‍റെ വ്യഗ്രതയില്‍ ചിതറിയ പദങ്ങള്‍ക്ക്
      ഒരു യുഗത്തോളം ദൂരം..

      മരുപച്ചകളോളം സ്വപ്നം കണ്ടവര്‍ക്ക്
      തമ്മില്‍ വാക്കുകള്‍ കോര്‍ക്കുമ്പോള്‍
      അഭയത്തിന്റെ പച്ചപ്പ്‌..;
      ഒരു തുണ്ട് കവിത...;
      ഒരു ചെറു പുഞ്ചിരി...!!


      നന്ദി നിശാഗന്ധി....

      ഹൃദയപൂര്‍വ്വം...

      Delete
  11. pranayam thulumbuna varikal... Istayi,aashamsakal manu :)))

    ReplyDelete
  12. @നിശാഗന്ധി ..giluu..;

    രണ്ട്‌ വഴികളില്‍;
    ചിന്തകളുടെ പ്രയാണ വേഗത്തില്‍,
    വഴി പിരിഞ്ഞവര്‍ നാം ..

    തമ്മിലെ മൌനത്തിനും വാചാലതക്കും ഇടയില്‍,
    ഒറ്റ വാക്കിന്‍റെ വ്യഗ്രതയില്‍ ചിതറിയ പദങ്ങള്‍ക്ക്
    ഒരു യുഗത്തോളം ദൂരം..

    മരുപച്ചകളോളം സ്വപ്നം കണ്ടവര്‍ക്ക്
    തമ്മില്‍ വാക്കുകള്‍ കോര്‍ക്കുമ്പോള്‍
    അഭയത്തിന്റെ പച്ചപ്പ്‌..;
    ഒരു തുണ്ട് കവിത...;
    ഒരു ചെറു പുഞ്ചിരി...!!


    നന്ദി നിശാഗന്ധി....

    ഹൃദയപൂര്‍വ്വം....

    ReplyDelete
  13. നാം രണ്ടിനുമിടയിലെ കൊടും ശൈത്യത്തിന്റെ രണ്ട്‌ കരകളിൽ...
    രാവുകൾ,പകലുകൾ,പൂക്കൾ......
    ശലഭങ്ങൾ,പക്ഷികൾ,കിനാവുകൾ നാമെല്ലാറ്റിലും നമ്മെ പകുക്കുന്നു .. !

    നല്ല ചിന്ത,വാക്കുകൾ,എഴുത്ത്. ആശംസകൾ.

    ReplyDelete
  14. നല്ല വരികള്‍., ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി... വാക്കുകള്‍ക്കു.. വായനക്ക്...

      Delete
  15. This comment has been removed by the author.

    ReplyDelete
  16. താരാട്ട് പോലെ;
    കാട് പൂക്കുമ്പോഴും
    രാത്രി പാടുമ്പോഴും
    പ്രണയം ഒരു കുഞ്ഞിനെ പോലെ
    നമുക്കിടയില്‍ മയങ്ങും...
    rithukkal polum pranayichu pokunna varikal..asamsakal.

    ReplyDelete
  17. പ്രതീക്ഷയുടെ
    പ്രഭാതകിരണങ്ങളിലും
    മോഹങ്ങളുടെ
    നറു നിലാമഴയിലും
    നമ്മില്‍
    സ്വപ്‌നങ്ങള്‍ നിലയ്ക്കാതൊഴുകും.

    വളരെ നന്നായിരിക്കുന്നു..............

    ReplyDelete
  18. nനന്നായിരിക്കുന്നു

    ReplyDelete